ജയദ്രഥന്‍

സിന്ധു രാജാവ്, വൃദ്ധക്ഷത്രന്‍െറ പുത്രൻ.

Malayalam

ജീവനായികേ! പോയിടുന്നേന്‍

Malayalam
ജീവനായികേ! പോയിടുന്നേന്‍ രണത്തിനായ്
മേവിടേണം അല്ലല്‍ തെല്ലുമില്ലാതെന്‍, വല്ലഭേ!
ആജന്മവൈരികളെ ഹനനം ചെയ്തിവന്‍ വേഗം
വിജയിയായ് വരും നൂനം, പ്രിയതമേ! ന സംശയം
സര്‍വ്വശക്തനാകും, ശര്‍വ്വാനുഗ്രഹമില്ലേ? ആ
പാര്‍വ്വതീശപാദയുഗ്മം ആശ്രയം നമുക്കെപ്പോഴും.

സുന്ദര സൂനങ്ങളും സുരഭില ചന്ദനവും

Malayalam

സുന്ദര സൂനങ്ങളും സുരഭില ചന്ദനവും
ചന്ദ്രിക ചേര്‍ത്തു തീര്‍ത്തതല്ലീ, (ഈ) മോഹനഗാത്രം
അനിതരമതിരമ്യം നട കണ്ടു കൊതിപൂണ്ടു

കുന്തിതനയ! നിന്റെ ശപഥം

Malayalam

കുന്തിതനയ! നിന്റെ ശപഥം ചിത്രമോര്‍ക്കിലെത്രയും
അന്തിയായിതല്ലോ, കൃഷ്ണന്‍ ഗോപീഗേഹം പൂകിയോ?
ഭഗ്നമായി താവക സത്യമിന്നു ഫല്‍ഗുന!
അഗ്നിയിങ്കല്‍ ചാടിവേഗമാത്മാഹൂതി ചെയ്യുക!.
 

കണ്ടകരാം, പര പാണ്ഡവന്മാരുടെ

Malayalam

കണ്ടകരാം, പര പാണ്ഡവന്മാരുടെ
ചണ്ഡപരാക്രമം നിഷ്പ്രഭമാക്കീടാം.
കണ്ഠമതഞ്ചുമെന്‍ ഖഡ്ഗം തകര്‍ത്തീടും
ഖണ്ഡിതം, വന്‍പടയോടെ ഞാന്‍ പോരുന്നു.

പഞ്ചപുരുഷന്മാര്‍ക്കു കാന്തയായ് കഴിഞ്ഞീടും

Malayalam

പഞ്ചപുരുഷന്മാര്‍ക്കു കാന്തയായ് കഴിഞ്ഞീടും
പാഞ്ചാലി തന്നിലീ സൈന്ധവന്‍ ഭ്രമിയ്ക്കുമോ?
മാരദാഹാലല്ല, വൈരാലതെല്ലാം.
ആ, രണാങ്കണത്തില്‍ നിന്നും, ആരണ്യേ ഗമിച്ചു
പരമേശപാദം ഭജിച്ചു, വരങ്ങള്‍ ലഭിച്ചു
അരികളിനിയിവനു തൃണ സദൃശമറികോമലേ!
 

വരിക നീ സവിധേ, മധുമധുരാധരേ!

Malayalam

ശ്ലോകം
ഹൃദ്യേ സായാഹ്നകാലേ, പികശുകവിഗളല്‍ സാന്ദ്ര സംഗീതരംഗേ
ഉദ്യാനേ വീതമോദാം പരിഭവകലുഷാം ദുശ്ശളാം കോമളാംഗീം
സദ്യ: സിന്ധുക്ഷിതീശന്‍, ജയനമിതബലന്‍ വീരശൃംഗാരലോലന്‍
അത്യുത്സാഹം കലര്‍ന്നീ മധുരിമ തിരളും മഞ്ജുവാക്യം മൊഴിഞ്ഞാന്‍.

 

പദം
വരിക നീ സവിധേ, മധുമധുരാധരേ!
പരിഭവമെന്തധുനാ, ഗുണഗണധരേ!
പുലരൊളി സദാ ചിതറീടും നിന്മുഖം കാന്തേ
കലുഷമായ് കാറണിഞ്ഞീടാന്‍ കാരണമെന്തേ?
ഉല്ലസിച്ചുദ്യാനത്തില്‍ സല്ലപിക്കേണ്ടും കാലം
വല്ലഭേ! കളയൊല്ലാ, ചൊല്ലേണമെന്താകിലും.