തിമർത്ത രണാങ്കണത്തിൽ
Malayalam
തിമർത്ത രണാങ്കണത്തിൽ നിരർത്ഥമാക്കി നിൻബല-
മമർത്യനായകപുരേ അമർത്തീടുവൻ
കിമർത്ഥം നീയഹംഭാവ സമൃദ്ധിയോടിരിക്കുന്നു
സമർത്ഥനെങ്കിലോ നീയുമെതിർത്തീടുക
ഘടോൽക്കചൻ (കത്തി)
സ്വാന്തമതില്‍ ചിന്തിക്കുന്നനേരം തന്നെ ഭവ-
ദന്തികേ വന്നീടുവന്‍ ഞാന്‍ വൈകിടാതെ
കാല്ക്ഷണം വൈകാതെ നിങ്ങളെയിന്നു
കഴുത്തിലെടുത്തുടനെ ഭുവി
കാംക്ഷിതദിക്കില്‍ ചരിപ്പിച്ചീടാമല്ലോ
കാമഗനാകിയ ഞാന്‍
തിരശ്ശീല
ഉക്ത്വൈവമേവ മഹിഷീം മഹിതാനുഭാവ-
ശ്ചിത്തേ ഘടോല്‍ക്കചമചിന്തയദാത്മജം തം
നക്തഞ്ചരോപി സഗണൈസ്സമുപേത്യ പാര്‍ത്ഥാന്‍
നത്വാ പദേ പിതരമിത്ഥമുവാച ധീരം
പല്ലവി
പുത്രനായുള്ള ഘടോല്ക്കചന്‍ തവ
പാദയുഗം തൊഴുന്നേന്‍ മാം
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.