ഘടോൽ‌ക്കചൻ

ഘടോൽ‌ക്കചൻ (കത്തി)

Malayalam

താത പൃഥാസുതമാതരനിന്ദിതേ

Malayalam
പോരിൽ തോറ്റു കപിവരനഹോ ഭൂരിഭീത്യാ നടന്നാൻ
താരിൽ കന്യാരമണസഹജാം വീണ്ടുകൊണ്ടാശരേന്ദ്രൻ
വീരൻ പാർത്ഥൻ പരിസരമണഞ്ഞാതുരാം താം കൊടുത്താൻ 
നത്വാ നിന്നിട്ടനിലതനയൻ നന്ദനൻ വാചമൂചേ
 
താത പൃഥാസുതമാതരനിന്ദിതേ സാദരം ഞാൻ വന്ദേ
താത ധരാപതിശാസനതോ ഭുവി
 
ശ്വേതവാഹ! നിൻപദം തേടിനേൻ
ദേശഗതികളിൽ കേശവഭഗിനിയിൽ
 
ആശ വളർന്നതിനാൽ മാധവൻ തന്നുടെ
ശാസനം കൊണ്ടു നീയാശു ഹരിച്ചതും
പേശലാംഗ! കേട്ടേൻ
 

ആരെടാ മൂഢാ വാടാ

Malayalam
ആക്രന്ദിതം തദ്വനസീമ്നി ശൃണ്വൻ
ഘടോല്ല്ക്കചസ്താവദുപേത്യ മാനീ
ഹരന്തമേനാം ചികുരേ ഗൃഹീത്വാ
രണോദ്ഭടസ്തം വിവിദം ബഭാഷേ
 
ആരെടാ മൂഢാ വാടാ കൂടാ നിൻ കപടങ്ങൾ
നിൽക്ക നിൽക്ക മർക്കട രേ! തർക്കമില്ല തസ്കരിപ്പാൻ
 
കണ്ണൻ തന്റെ സോദരിയെ
പൊണ്ണാ വെടിഞ്ഞുകൊൾക

രേ രേ സുയോധന നീ നേരേ

Malayalam
സംവത്തോൽക്കടഗർവിതാശയപയോവാഹപ്രധാനദ്ധ്വനി-
സ്പർദ്ധിപ്രസ്ഫുടസിംഹനാദനികരദ്ധ്വസ്താഖിലാശാന്തരാഃ
ഉത്തുംഗാമൃഷതപ്തകാഞ്ചനസമാനോഷ്ടതിതീക്ഷ്ണോക്ഷണാഃ
പൃത്വീശം സുബലാത്മജം തമചിരാദൂചുസ്തു പാർത്ഥാത്മജഃ
 
രേ രേ സുയോധന നീ നേരേ വാ ദുർമ്മതേ!
വീരനീ ഘടോൽക്കചൻ ഘോരഗദാഹതിയാൽ
 
പാരമായ മദമാശു തീർപ്പനിഹ പോരിനിന്നു മൂഢ!
അരചകീട പരിചൊലോടാതരികിൽ വാടാ!

 

കുന്തീതനയന്മാർക്കു നിതാന്തം

Malayalam
കുന്തീതനയന്മാർക്കു നിതാന്തം സന്താപങ്ങൾ വരുത്തിയൊരിവനെ
അന്തകനാശു വിരുന്നുകൊടുപ്പതി-
നെന്തൊരു സംശയമധുനാ ചിന്തയിൽ

ചൊടിച്ചവന്മദമുള്ളിൽ നടിച്ചീടും

Malayalam
ചൊടിച്ചവന്മദമുള്ളിൽ നടിച്ചീടും രിപുക്കളെ
പിടിച്ചു മസ്തകം തല്ലിപ്പൊടിച്ചീടുന്ന
 
തടിച്ചമൽഗദകൊണ്ടിട്ടടിച്ചു നിൻതലയിപ്പോൾ
ഉടച്ചീടും രണഭുവി മടിച്ചീടാതെ

Pages