ബാണ നന്ദനേ
ബാണനന്ദനേ! നിന്റെ പ്രാണനാഥനെ തവ
പാണിയിൽ തരുന്നു ഞാൻ ഏണാങ്കബിംബാനനേ
നാണം എന്തേവം ബാലേ കേണതും നീ അല്ലയോ
ചേണാർന്ന കാന്തനോടുകൂടി രമിച്ചീടുക
ചിത്രലേഖ
ബാണനന്ദനേ! നിന്റെ പ്രാണനാഥനെ തവ
പാണിയിൽ തരുന്നു ഞാൻ ഏണാങ്കബിംബാനനേ
നാണം എന്തേവം ബാലേ കേണതും നീ അല്ലയോ
ചേണാർന്ന കാന്തനോടുകൂടി രമിച്ചീടുക
ഉഷാഭാഷിതം സാ തദാ സന്നതാംസാ
സമാകർണ്യ കർണാമൃതം ചിത്രലേഖാ
ലിഖിത്വാ മൃഗീദൃഗ്വിശേഷാനശേഷാൻ
ക്രമാദ്ദർശയന്ത്യാഹ താം സാന്ത്വയന്തീ
ചിത്രപടലമിതു ബാലേ കാൺക
ചിത്രക വിലസിത ഫാലേ
സുരപരിവൃഢരിഹ ചാരേ കാൺക
സുരുചിര ഘനകചഭാരേ
സുമുഖി ദനുജരിതാ സർവ്വേ രൂപ-
ശമിത സുരയുവതി ഗർവ്വേ
സോമാന്വയഭൂപന്മാരിവർ
കാമോപമ രൂപന്മാർ
വസുദേവനും ഇതാ ചാലേ കാൺക
ഹസിതാപാംഗീ (-അസിതപാംഗി എന്ന് പാഠഭേദം) സുശീലേ
സുദതി വിലസതി മുകുന്ദൻ കാൺക
സൂദിത സുരരിപുവൃന്ദൻ
ഇത്ഥം ബാണാസുരൻ താൻ നിജസചിവരുമായ് ഭൂരിമോദേന സാകം
ശ്രീമാനാസ്ഥാനദേശേ മരുവിടുമളവിൽ തൽ സുതാ വിശ്വമാന്യാ
ശ്രീലാവണ്യാംഗശോഭാ പരികലിത സമസ്താംഗനാ ടോപഭാരാൽ-
ബാലാ ശൃംഗാരലീലാ സുതനു നിജസഖീ സാനുരാഗം രരാസ
സുന്ദരിമാർമണി ബാണനന്ദിനിയും സഖീ-
വൃന്ദമോടങ്ങൊത്തുചേർന്നു ഭംഗിയോടെ
ചന്ദ്രകര രഞ്ജിതമാം ചന്ദ്രശാലോപരി-
ചന്ദ്രമുഖി ചെന്നു കളിയാടി മന്ദം
ആളിമാർ നടുവിൽ പന്തും ആടിക്കൊണ്ടങ്ങിനെ
മാളികമുകളിൽ വിളയാടി നീളേ
കുന്തളബന്ധം അഴിഞ്ഞതിടങ്കൈ
കൊണ്ടു താങ്ങിക്കൊണ്ടും
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.