ചിത്രപടലമിതു ബാലേ കാൺക
ഉഷാഭാഷിതം സാ തദാ സന്നതാംസാ
സമാകർണ്യ കർണാമൃതം ചിത്രലേഖാ
ലിഖിത്വാ മൃഗീദൃഗ്വിശേഷാനശേഷാൻ
ക്രമാദ്ദർശയന്ത്യാഹ താം സാന്ത്വയന്തീ
ചിത്രപടലമിതു ബാലേ കാൺക
ചിത്രക വിലസിത ഫാലേ
സുരപരിവൃഢരിഹ ചാരേ കാൺക
സുരുചിര ഘനകചഭാരേ
സുമുഖി ദനുജരിതാ സർവ്വേ രൂപ-
ശമിത സുരയുവതി ഗർവ്വേ
സോമാന്വയഭൂപന്മാരിവർ
കാമോപമ രൂപന്മാർ
വസുദേവനും ഇതാ ചാലേ കാൺക
ഹസിതാപാംഗീ (-അസിതപാംഗി എന്ന് പാഠഭേദം) സുശീലേ
സുദതി വിലസതി മുകുന്ദൻ കാൺക
സൂദിത സുരരിപുവൃന്ദൻ
തൽസുതൻ ഇവൻ അതി ധന്യൻ കാൺക
മൽസഖീ ജനബഹുമാന്യൻ
അവനുടെ സുതൻ അനിരുദ്ധൻ കാൺക
ഭുവന വിമോഹന മുഗ്ദ്ധൻ
ചിത്രലേഖ, ഓരോരോ ചിത്രങ്ങൾ വരച്ച് ഉഷയോട് ഇതാണോ ഇതാണോ എന്ന് ചോദിക്കുന്നു. അവസാനം അനിരുദ്ധന്റെ രേഖാചിത്രം കാണിയ്ക്കുന്നു. സ്വപ്നത്തിൽ കണ്ടത് അനിരുദ്ധൻ തന്നെ എന്ന് തിരിച്ചറിഞ്ഞ് അടുത്ത പദം.