ദൂഷണൻ

Malayalam

ആളല്ലെങ്കിലോ ശൂർപ്പണഖീമുല

Malayalam
ആളല്ലെങ്കിലോ ശൂർപ്പണഖീമുലമൂക്കരിയിച്ചതെന്തിനായ് കേൾ
നീ പിന്നെപ്പതിന്നാലു യാതുധാനരെക്കൊലചെയ്തതും
ബാലനാം ത്രിശിരസ്സിനേയും രണങ്കണേ കൊന്നു പിന്നെയും
ചാലവേയവരെ ഹനിച്ചതിന്നു കൊല്ലുവൻ നിന്നെ ഞാൻ

ആരെടാതിപരാക്രമൻ

Malayalam
യുദ്ധക്ഷോണ്യാം ത്രിമൂർദ്ധാ രഘുവരനിഹതോ വീണശേഷം ഖരൻ കേ-
ട്ടത്യന്തം ക്രുദ്ധനായിപ്പടപൊരുവതിനായ് ദൂഷണം യാത്രയാക്കി
സോയം ജല്പന്മനുഷ്യൗ നിശിതകണകളാൽ കൊല്ലുവൻ വൈകിയാതെ
ഇത്ഥം ഗത്വാ പടയ്ക്കായ് രണഭുവി തരസാ രാമനോടേവമൂചേ
 
ആരെടാതിപരാക്രമൻ ത്രിശിരസ്സിനെക്കൊലചെയ്തവൻ
ആരോടുമമർ‌ ചെയ്തു പരിചയമില്ല ബാലനവൻ തുലോം
 
നേരുതന്നെ രണാങ്കണേ നീ ജയിക്കിലേ ദൃഢവിക്രമൻ
മാരുതന്റെ പരാക്രമം തരുവോടല്ലോ ഗിരിയോടുണ്ടോ?
വരിക പോരിനു വൈകാതെ