ആരെടാതിപരാക്രമൻ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
യുദ്ധക്ഷോണ്യാം ത്രിമൂർദ്ധാ രഘുവരനിഹതോ വീണശേഷം ഖരൻ കേ-
ട്ടത്യന്തം ക്രുദ്ധനായിപ്പടപൊരുവതിനായ് ദൂഷണം യാത്രയാക്കി
സോയം ജല്പന്മനുഷ്യൗ നിശിതകണകളാൽ കൊല്ലുവൻ വൈകിയാതെ
ഇത്ഥം ഗത്വാ പടയ്ക്കായ് രണഭുവി തരസാ രാമനോടേവമൂചേ
ആരെടാതിപരാക്രമൻ ത്രിശിരസ്സിനെക്കൊലചെയ്തവൻ
ആരോടുമമർ ചെയ്തു പരിചയമില്ല ബാലനവൻ തുലോം
നേരുതന്നെ രണാങ്കണേ നീ ജയിക്കിലേ ദൃഢവിക്രമൻ
മാരുതന്റെ പരാക്രമം തരുവോടല്ലോ ഗിരിയോടുണ്ടോ?
വരിക പോരിനു വൈകാതെ