പൌരലോകമശേഷവും
പൌരലോകമശേഷവുംപഥിസുപ്തമായളവാവനം
ചാരുശീലനിയായയാതോഭൂമിപാലശിഖാമണേ
പുത്രകാമേഷ്ടി രാമനാട്ടം കഥ
പൌരലോകമശേഷവുംപഥിസുപ്തമായളവാവനം
ചാരുശീലനിയായയാതോഭൂമിപാലശിഖാമണേ
മന്ദമ്മന്ദം സുമന്ത്രന്‍ അധികവിവശനായ് ചെന്നുപൂക്കുവയോദ്ധ്യാ-
മ്മന്ദാകിന്യാസ്തടാന്താല്‍വഴിയില്‍ വിവശരായ്വീണുകേണുള്ള പൌരൈ
സന്താപത്തോടിരിക്കും ദശരഥനൃപനെസ്ത്രോത്രവുംഞ്ചെയ്തുനത്വാ
ഹന്താവൈകരാകരണാംരഘുവരനടവീതന്നിലായെന്നുചൊന്നാന്‍
ഭൂമിപാലാംണിഞ്ഞിടുംമുടിമീതില്‍മേവിയരത്നമേ
രാമനോടുരഥേനസാകുംഗംഗയളവുംപോയി ഞാന്‍
ഇത്ഥം സത്യപ്രതിജ്ഞന്‍ ദശരഥനൃവരന്‍ കൈകയീദേവിയോടേ
ചിത്തേമുറ്റുന്നഖേദാല്‍ പറയുമളവുടന്‍ മോഹഭാരാല്‍പപാത
മെത്തുന്നാനന്ദമോടും സചിവവരനുമുള്‍പ്പുക്കിതപ്പോള്‍ വിരഞ്ഞി-
ട്ടത്യന്താഭോഗവാനാം ദശരഥനൃപനെ സ്ത്രോത്രവും ചെയ്തുചൊന്നാന്‍.
ധരണിനായകാഭരണഭൂപതേ കരുണാവാരിധേ തരണിവംശജ
തരണിതന്നുടെകിരണജാലവും ധരണിയില്‍പ്പരന്നരുണമായ്ത്തന്നെ
സുരണഭൂമിയിലരിനിചയത്തെശ്ശരനികരത്താല്‍ മരണമെത്തിക്കും
ധരണിതന്നുടെ ഭരണദക്ഷന്നീ തരണശാലിയാംതരുണന്‍രാമനും
അരുണചരണാകരിണീഗമനാ ഹരിണലോചനാതരുണി സീതയും
അലങ്കരിച്ചങ്ങുകാലത്തുതന്നെ അചലാവല്ലഭ കുശലവസനേ.
തുംഗഗുണരംഗ!തവകൈതൊഴുതു ഞങ്ങള്‍
തിങ്ങിനമുദാത്ധടിതികോപ്പുകള്‍ കൂട്ടീടാം
ഭംഗമിയലാതതവശാസനമുണ്ടായാല്‍
ഭംഗിയൊടുചെയ്വതിനുഞങ്ങള്‍ മതിയാകും
മിത്രകുലദുഗ്ദ്ധജലരാശിരജനീശന്‍
മിത്രകുലപാലകനമിത്രകുലകാലന്‍
പുത്രരിലുമേഷഖലുമുന്‍പനിനിയെന്നാല്‍
അത്രജനരഞ്ജകനുയുക്തമഭിഷേകം
അല്ലലിഹ ചൊല്ലുവതിനില്ലതവപാര്‍ത്താല്‍
കല്യതയതുള്ള സുതനല്ലൊരഘുനാഥന്‍
തുല്യതയില്ലാതനൃപതല്ലജധരിത്രീ-
വല്ലഭനിനക്കുഭൂവിദുര്‍ല്ലഭമൊന്നുണ്ടൊ
നല്ലമതിയുള്ള തവചൊല്‍വനഭിലാഷം
നല്ലതുനിനച്ചുമമ ചൊല്ലണമശേഷം
വല്ലതേയില്ലമമഭൂമിഭരണായ
ചൊല്ലുകില്‍ നിറഞ്ഞുജരനല്ലുടലിലെല്ലാം
ബന്ധുര സുചന്ദ്രികാലാലസിത കീര്‍ത്തേ
പംക്തിരഥഭൂമിപപരന്തപസുശീല
ചന്തമിയലുന്നളിനബന്ധുകുലദീപ
എന്തുമമചൊല്‍കതവ ചിന്തിതമശേഷം
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.