കേളീരവം ചെന്നൈ കഥകളി

Keleeravam Chennai Kathakali
തീയ്യതി: 
Saturday, March 10, 2012 - 17:00 - 22:00

കേളീരവവും ചെന്നൈയുടെ പരമോന്നത നൃത്തവിദ്യാലയമായ കലാക്ഷേത്രയും കൈകോര്‍ത്തുകൊണ്ട്‌ കലാക്ഷേത്ര "രുഗ്മിണി അരംഗം" ഓഡിറ്റോറിയത്തില്‍ 2012 മാര്‍ച്ച്‌ 10 നു നളചരിതം ഒന്നാം ദിവസം സോദാഹരണ പ്രഭാഷണവും തുടര്‍ന്ന് കഥകളിയും അവതരിപ്പിക്കുന്നു .

ഫേസ്ബുക്കിലെ കഥകളി ഗ്രൂപ്പില്‍ നിന്ന് ഉല്‍ഭവിച്ച കേളീരവം യുവ കഥകളി ആസ്വാദകരുടെ ഒരു ആഗോള കൂട്ടായ്മയാകുന്നു. ആദ്യമായാണ് കേളീരവം കേരളത്തിനു പുറത്ത് കളിവിളക്ക് തെളിയിക്കുന്നത്. കേളീരവത്തിന്റെ ഉല്‍ഘാടനത്തിനു ശേഷമുള്ള ഈ രണ്ടാമത്തെ അരങ്ങില്‍ പത്മശ്രീ കലാമണ്ഡലം  ഗോപി ഒന്നാം ദിവസം നളനായി അരങ്ങിലെത്തുന്നു. ഒന്നാം ദിവസത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഹംസം ആയി രംഗത്ത് വരുന്നത് സദനം ബാലകൃഷ്ണന്‍ ആയിരിക്കും.

മുരളി വാര്യര്‍, സജീഷ് അരീപ്രത്ത്, വൈദ്യനാഥന്‍ അനന്തകൃഷ്ണന്‍, മനോജ് മംഗലം തുടങ്ങിയ ചെന്നൈയിലെ കേളീരവം അംഗങ്ങളുടെ അക്ഷീണമായ ഉല്‍സാഹത്തില്‍ കലാക്ഷേത്രയില്‍ ഉണരുന്ന അരങ്ങ് ചെന്നൈയിലെ കലാസ്നേഹികള്‍ക്ക് നിറഞ്ഞ കളിയനുഭവമാണ് പ്രദാനം ചെയ്യാന്‍ പോകുന്നത്.

Malayalam