സദനം ബാലകൃഷ്ണന്‍

മുദ്ര 0206

താണുനിന്ന് കാട്ടുന്ന അസംയുതമുദ്ര.

വലം കൈ ഹംസപക്ഷം മാറിനു മുന്നിൽ നിന്ന് താഴേക്കൂടി ചുഴിച്ച് വിരലുകൾ മുകളിലേയ്ക്ക് വരും വണ്ണം ഇടത്തെ മാറിന് മുന്നിലെത്തി മുദ്രാഖ്യം പിടിച്ച് വിരലിളക്കി വലത്തേയ്ക്ക് നീക്കി വലത്തെ മാറിനു മുന്നിലെത്തുമ്പോൾ മൃഗശീർഷം പിടിച്ച് മുദ്ര അവസാനിപ്പിക്കുന്നു.

മുദ്രാപീഡിയയുടെ രണ്ടാം പാദം

Mudrapedia 2nd Lap
Monday, April 16, 2012 - 09:00 - 18:00

കഥകളി ഊമക്കളിയാണ് എന്ന പരിഹാസം പണ്ടു മുതല്‍ക്കേ ഉണ്ട്. നടന് വാചികമില്ലാത്തതിനാല്‍ അഭിനയത്തിന്റെ രസനീയതയ്ക്ക് ഭംഗം വരുന്നു എന്നതായിരിക്കാം ഒരു പക്ഷേ ഈ വിമര്‍ശനത്തിന്റെ ആന്തരാര്‍ത്ഥം. അതെന്തായാലും ആധുനിക കഥകളിയുടെ ശരീരപ്രാധാന്യത്തെപ്പറ്റി ഇന്ന് ഏറെക്കുറെ ഒട്ടു മിക്ക തീയ്യറ്റര്‍ വക്താക്കള്‍ക്കും അറിയാം. സര്‍വ്വസാധാരണമായ പ്രമേയാംശങ്ങള്‍ സവിശേഷമായ ശരീരഭാഷയിലൂടെ അവതരിപ്പിക്കുന്ന കഥകളിയുടെ സൌന്ദര്യം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്.

കേളീരവം ചെന്നൈ കഥകളി

Keleeravam Chennai Kathakali
Saturday, March 10, 2012 - 17:00 - 22:00

കേളീരവത്തിന്റെ ഉല്‍ഘാടനത്തിനു ശേഷമുള്ള ഈ രണ്ടാമത്തെ അരങ്ങില്‍ പത്മശ്രീ കലാമണ്ഡലം  ഗോപി ഒന്നാം ദിവസം നളനായി അരങ്ങിലെത്തുന്നു. ഒന്നാം ദിവസത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഹംസം ആയി രംഗത്ത് വരുന്നത് സദനം ബാലകൃഷ്ണന്‍ ആയിരിക്കും.