മുദ്ര 0002
Compiled meanings:
School:
ഇരുകൈകളിലേയും ഹംസപക്ഷം മാറിന് മുന്നില്‍ മലര്‍ത്തി അടുപ്പിച്ച് പിടിച്ച് അല്‍പ്പം താഴേക്ക് എടുത്ത് ഇരുവശത്തേയ്ക്കും വൃത്താകൃതിയില്‍ ചലിപ്പിച്ച് കൈകള്‍ കമിഴ്ത്തി ഒരുമിച്ച് കൊണ്ടുവന്ന് മാറിനു മുന്നില്‍ താഴേക്ക് ചലിപ്പിക്കുന്നതോടെ പതാകം പിടിക്കുക. വീണ്ടും കൈകള്‍ മാറിനു സമം ഉയര്‍ത്തി രണ്ടാമതൊരിക്കല്‍ കൂടി താഴേക്ക് ചലിപ്പിക്കുക.
Miscellaneous notes:
നിലത്ത് അമര്‍ന്നിരിക്കുന്ന പാദങ്ങളുടെ നില സൂചിപ്പിക്കുന്ന വിധത്തിലുള്ള മുദ്ര. കൈകളുടെ ചുഴിപ്പും പതാക മുദ്ര പിടിച്ചുള്ള ചലനത്തിന്‍റെ രണ്ട് തവണയുള്ള ആവര്‍ത്തനവും മുദ്രയെ നാട്യധര്‍മ്മി ആക്കുന്നു.
Video:
Actor:
Ettumanoor P. Kannan