മുദ്ര 0009

കാലുകള്‍ കൂട്ടി നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകൈകളിലെയും ഹംസപക്ഷം നെറ്റിയ്ക്ക് മുന്നില്‍ ഉള്ളിലേക്ക് തിരിച്ച് പിടിച്ച് കൈകളില്‍ കര്‍ത്തരീമുഖം പിടിച്ച് ഇരുവശത്തേക്കുമുള്ള ചെറുചലനത്തോടെ കൈകള്‍ സാവധാനം താഴ്ത്തി മാറിനു മുന്നില്‍ എത്തിയ്ക്കുക.

Miscellaneous notes: 

ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ നാഡീഞെരുമ്പുകള്‍ തളരുന്നതിനെ സൂചിപ്പിക്കുന്ന മുദ്ര. ശരീരമുദ്രയിലുപയോഗിച്ച് കര്‍ത്തരീമുഖമുദ്ര ശിരസ്സിന്റെ സ്ഥാനത്ത് നിന്ന് താഴേക്ക് ചലിപ്പിക്കുന്നത് ദേഹക്ഷീണത്തെ ധ്വനിപ്പിക്കുന്നു.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ