മുദ്ര 0011

Compiled meanings: 

താണ്‌ നിന്ന് കാട്ടുന്ന അസം‍യുതമുദ്ര.

വലത്തെ കൈയ്യിലെ ഹംസപക്ഷം ഇടത്തെ മാറിനുമുന്നില്‍ ഉള്ളിലേക്ക് തിരിച്ച് പിടിച്ച് അവിടെ നിന്നും വലത്തേക്ക് ചലിപ്പിച്ച് വലത്തെ മാറിനു മുന്നിലെത്തിയാല്‍ മുദ്രാഖ്യമുദ്ര പിടിച്ച് അവസാനിപ്പിക്കുന്ന മുദ്ര. ഇടത് കൈകൊണ്ടും ഈ മുദ്ര കാട്ടാവുന്നതാണ്‌.

Miscellaneous notes: 

കൂടിയാട്ടത്തില്‍ നിന്ന് സ്വീകരിച്ച് രൂപഭേദം വരുത്തിയ വിഭക്തി മുദ്രയാണ്‌ ഇത്. ഇടത് വശത്ത് നില്‍ക്കുന്ന ആളോട് സംസാരിക്കുമ്പോള്‍ വലത് കൈകൊണ്ടും വലത് വശത്ത് നില്‍ക്കുന്ന ആളോട് ഇടത് കൈകൊണ്ടും കാണിക്കുന്ന മുദ്ര.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ