മുദ്ര 0016
Compiled meanings:
School:
ആകട്ടെ (രണ്ട്)
കാല്‍കൂട്ടി നിന്ന് കാട്ടുന്ന സംയുതമുദ്ര.
ഇരുകൈകളിലേയും മുഷ്ടികള്‍ ശിരസ്സിനുമുന്നില്‍ ഉള്ളിലെക്ക് തിരിച്ച് പിടിച്ച് വിട്ട് ഹംസപക്ഷമാക്കി താഴേക്ക് ചലിപ്പിച്ച് അരയ്ക്ക് സമം കൊണ്ട് വന്ന് മുഷ്ടി പിടിച്ച് വീണ്ടും വിട്ട് ഹംസപക്ഷം ആക്കി ഒരിക്കല്‍ കൂടി താഴെ നിന്ന് മുകളിലേക്ക് ചലിപ്പിച്ച് നെറ്റിക്ക് സമം കൊണ്ട് വന്ന് മുഷ്ടി പിടിക്കുക.
Miscellaneous notes:
ആകട്ടെ എന്ന് പറയുന്ന ലൌകീകമുദ്രയെ നാട്യധര്‍മ്മിയാക്കി തീര്‍ത്ത പദാര്‍ത്ഥമുദ്ര. മിക്കവാറും പതിഞ്ഞ കാലത്തില്‍ ആകട്ടെ എന്ന് കാണിക്കുമ്പോഴാണ് ഈ മുദ്ര ഉപയോഗിക്കുക.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ