മുദ്ര 0045
Compiled meanings:
School:
താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.
ഇരുകൈകളും അരയ്ക്ക് സമം പരസ്പരം പിണച്ച് മുഷ്ടിയാക്കി പിടിച്ച് വിട്ട് ഹംസപക്ഷം ആക്കി വലതുകൈ വലത്തേക്കും ഇടത് കൈ ഇടത്തേക്കും ചുഴിച്ച് എടുത്ത് ഇരുകൈകളിലേയും വിരലുകൾ ഒരുമിച്ച് ചേർത്ത് താമരമൊട്ടിന്റെ ആകൃതിയിൽ പിടിച്ച് സാവധാനം ഇളകുന്ന വിരലുകൾ ഇതളുകളെ ഓർമ്മിക്കും വിധം വിടർത്തി താമരയുടെ ആകൃതിയിൽ അവസാനിപ്പിക്കുക.
Miscellaneous notes:
ഒരു മുദ്രയിലെ നാടകയീതയ്ക്ക് ഒന്നാംതരം ഉദാഹരണമാണ് ഈ മുദ്ര. താമര എന്ന് കാട്ടുമ്പോൾ വിത്തിൽ നിന്ന് താമര മുളയ്ക്കുന്നതും ജലത്തിലൂടെ ക്രമേണ വളർന്ന് ജലോപരിതലത്തിൽ മൊട്ടായി മാറുന്നതും വിടർന്ന് പുഷ്പമാകുന്നതും ഒരുമുദ്രയിൽ തന്നെ മനോഹരമായി ഒതുക്കിയിരിക്കുന്നു.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ