മുദ്ര 0047
കാല് കൂട്ടി നിന്ന് കാട്ടുന്ന സംയുത മുദ്ര.
ഇരുകയ്യിലേയും ഹംസപക്ഷങ്ങൾ ചെറുവൃത്താകൃതിയിൽ ചലിപ്പിച്ച് ഒടുവിൽ കർത്തരീമുഖം പിടിച്ച് കലം എന്ന മുദ്ര കാട്ടുക. ഹംസപക്ഷം കൊണ്ട് കലത്തിന്റെ അടപ്പ് കാട്ടുന്നു. ശുകതുണ്ഡമുദ്ര കൊണ്ട് അതിന്റെ കൊളുത്ത് കാട്ടുക.
ഒന്നിലധികം കലങ്ങൾ ഒന്നിനു മുകളിൽ മറ്റൊന്നായി അടുക്കി പാലും തൈരും മറ്റും സുരക്ഷിതമാകും വണ്ണം തൂക്കിയിടുന്ന ഉറി എന്ന സംവിധാനത്തെ മുദ്രകൾ കൊണ്ട് ഇവിടെ പുനഃസൃഷ്ടിക്കുന്നു. ഒന്നാമത്തെ കലവും രണ്ടാമത്തെ കലവും ഒടുവിൽ വരുന്ന കൊളുത്തും ഒരേസമയത്ത് അവിടെ ഉള്ളതാണെങ്കിലും മുദ്രയുടെ ചലനവ്യവസ്ഥയിൽ ക്രമമായി പ്രദർശിക്കപ്പെടുന്നു. മുദ്രയുടെ തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകന് ഓർമ്മയിൽ സൂക്ഷിക്കുകയും കൊളുത്ത് എന്ന മുദ്ര കാട്ടുന്നതോടെ ഉറി മുഴുവനായി മനസ്സിൽ ദർശിക്കുകയും ചെയ്യുന്ന പ്രക്രിയ ഈ മുദ്രയുടെ ആവിഷ്കരണത്തിൽ ഉണ്ട്.