മുദ്ര 0050
Compiled meanings:
School:
കാല്‍ കൂട്ടി നിന്ന് കാട്ടുന്ന സംയുതമുദ്ര.
ഇരുകൈകളിലേയും ഹംസപക്ഷം കണ്ണിനു മുന്നില്‍ പുറത്തേക്ക് തിരിച്ച് പിടിച്ച് കണ്ണടയ്ക്കുന്ന രീതിയില്‍ ഉള്ളിലേക്ക് തിരിച്ച് കടകം പിടിക്കുന്നു.
Miscellaneous notes:
കണ്ണ്, കണ്ണിമ കൂട്ടുന്ന ചലനത്തെ ദ്യോതിപ്പിച്ചു കൊണ്ട് ഉറക്കം എന്ന ക്രിയയെ ഈ മുദ്രയിലൂടെ വ്യാഖ്യാനിച്ചിരിക്കുന്നു. ഉറക്കത്തിന്റെ അത്യന്താപേക്ഷിതമായ ഘടകം കണ്ണടക്കുക എന്നതായത് കൊണ്ടാണ് ഇങ്ങനെ വന്നത്. സംഭാഷണത്തിനിടയില്‍ ഉറക്കം പരാമര്‍ശിക്കേണ്ടി വരുമ്പോള്‍ ഈ മുദ്ര ആണ് ഉപയോഗിക്കാറുള്ളത്.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ