മുദ്ര 0051

Compiled meanings: 

താണ്‌ നിന്ന് കാട്ടുന്ന അസം‍യുത മുദ്ര.

വലത്തെ കയ്യിലെ ഹംസപക്ഷം വലത്തെ കണ്ണിനു മുകളില്‍ പുറത്തേക്ക് പിടിച്ച് ദേഹം ഇടത്തോട്ട് ഉലയുന്നതോടൊപ്പം വലം കൈ ഉള്ളിലെക്ക് തിരിച്ച് കടകം പിടിക്കുകയും കിടന്നുറങ്ങുന്ന ഭാവത്തില്‍ കണ്ണടക്കുകയും ചെയ്യുന്നു.

Miscellaneous notes: 

കിടക്കുക എന്ന ക്രിയയെ ദേഹത്തില്‍ ഉലച്ചിലും നീട്ടിയിട്ട ഇടം കയ്യുംകൊണ്ട് കൊണ്ട് നാട്യധര്‍മ്മിയായി സൂചിപ്പിക്കുകയും വലം കൈ കൊണ്ട് കണ്ണടക്കുനതിന്റെ സൂചിപ്പിക്കുകയും ചെയ്ത് കൊണ്ട് ഈ മുദ്ര സൃഷ്ടിച്ചിരിക്കുന്നു. ഉറങ്ങുക എന്ന ക്രിയയെ പകര്‍ന്നാടേണ്ടി വരുമ്പോള്‍ ഈ മുദ്രയാണ്‌ ഉപയോഗിക്കാറുള്ളത്.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ