മുദ്ര 0053

Compiled meanings:
School:
താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.
ഇരുകയ്യിലേയും ഹംസപക്ഷങ്ങള്‍ മാറിനു മുന്നില്‍ മലര്‍ത്തി പിടിച്ച് ഇരുവശത്തേക്കും വൃത്താകൃതിയില്‍ ചുഴിച്ചെടുത്ത് കമഴ്ത്തിയ പതാകം കൊണ്ട് പാദം എന്ന് കാട്ടുക. ഇടം കയ്യിലെ വര്‍ദ്ധമാനകം ചെറുതായി ചുഴിച്ച് ഇടത്തെ ഉപ്പൂറ്റി എന്നും അത് പോലെ തന്നെ വലം കയ്യിലെ വര്‍ദ്ധമാനകം ചെറുതായി ചുഴിച്ച് വലത്തെ ഉപ്പൂറ്റി എന്നും കാട്ടുക.
Basic Mudra:
Miscellaneous notes:
പാദം എന്ന മുദ്രയോട് അനുബന്ധമായി ഉപ്പൂറ്റിയുടെ ആകൃതിയെ ചൂണ്ടിക്കാണിച്ച് കൊണ്ട് ഈ മുദ്ര സൃഷ്ടിച്ചിരിക്കുന്നു.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ