മുദ്ര 0054

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

നെറ്റിക്ക് ഇടത് വശത്ത് പിടിച്ച ഇടത്തെ കയ്യിലെ കടകവും അരക്ക് വലത് വശത്ത് വൃത്താകൃതിയില്‍ ചുഴറ്റുന്ന സൂചികാമുഖവും ചേര്‍ന്ന് ഈ മുദ്ര സൃഷ്ടിച്ചിരിക്കുന്നു. മുദ്രാവസാനത്തില്‍ സൂചികാമുഖം കടകത്തിന്‌ നേര്‍ക്ക് ലക്ഷ്യമാക്കി നിര്‍ത്തുന്നു.

Miscellaneous notes: 

ഇടത്തെ കയ്യിലെ കടകാമുഖം ലക്ഷ്യത്തേയും വലത്തെ കയ്യിലെ സൂചികാമുഖം ലക്ഷ്യത്തിലേക്ക് ഊന്നുന്ന ശ്രദ്ധയേയും സൂചിപ്പിക്കുന്നു.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ