സൂചികാമുഖം

ചൂണ്ടുവിരൽ മാത്രം നിവർത്തിപിടിച്ച് ബാക്കിവിരലുകൾ മടക്കി തള്ള വിരൽ മറ്റുള്ള വിരലുകളോട് ചേർത്ത്പിടിക്കുകയും ചെയ്താൽ സൂചികാമുഖം ആയി

Undefined

മുദ്ര 0205

 

താണുനിന്ന് കാട്ടുന്ന സംയുത മുദ്ര.

മാറിനു മുന്നിൽ പിടിച്ചുവലംകയ്യിലെ ഹംസപക്ഷം ചെറുചുഴിപോലെ വലത്തെയ്ക്ക് നീട്ടി മുദ്രാഖ്യം പിടിച്ച് വിട്ട് സൂചികാമുഖമാക്കുന്നു.

മുദ്ര 0054

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

നെറ്റിക്ക് ഇടത് വശത്ത് പിടിച്ച ഇടത്തെ കയ്യിലെ കടകവും അരക്ക് വലത് വശത്ത് വൃത്താകൃതിയില്‍ ചുഴറ്റുന്ന സൂചികാമുഖവും ചേര്‍ന്ന് ഈ മുദ്ര സൃഷ്ടിച്ചിരിക്കുന്നു. മുദ്രാവസാനത്തില്‍ സൂചികാമുഖം കടകത്തിന്‌ നേര്‍ക്ക് ലക്ഷ്യമാക്കി നിര്‍ത്തുന്നു.

മുദ്ര 0043

കെട്ടിച്ചാടി കാണിക്കുന്ന സംയുതമുദ്ര.

വലതുകാൽ വലത്തേക്ക് കെട്ടിച്ചാടുമ്പോൾ ഇരുകൈകളിലെയും സൂചികാമുഖം നെറ്റിക്കു മുന്നിൽ നിന്ന് ഇരുവശത്ത് കൂടേയും വൃത്താകൃതിയിൽ മാറിനുമുന്നിലേക്ക് എടുത്ത് ചൂണ്ടുവിരലുകൾ പരസ്പരം ചേർത്ത് പെട്ടെന്നകറ്റി പൊട്ടുക എന്ന് കാട്ടുന്നു. ഇത് തന്നെ ഇടത്തേക്ക് കെട്ടിച്ചാടിയും കാണിക്കാം.

മുദ്ര 0041

താണ് നിന്ന കാട്ടുന്ന സംയുതമുദ്ര.

ഇടത് കയ്യിൽ കപിത്ഥകവും വലതു കയ്യിൽ സൂചികാമുഖവും ചുണ്ടിനു മുന്നിൽ ഉള്ളിലെക്ക് തിരിച്ച് പിടിച്ച് നേത്രം കൊണ്ട് പാനം ചെയ്യുന്നു എന്ന അർത്ഥത്തിൽ അഭിനയിക്കുന്നു.

മുദ്ര 0023

കാലുകൂട്ടിനിന്ന് കാണിക്കുന്ന അസംയുതമുദ്ര.

ഇടത്തേ കൈയ്യിലെ ഹംസപക്ഷം വലത്തേ മാറിനുമുന്നിൽ ഒന്ന് ചുഴിച്ച് സൂചികാമുഖം പിടിച്ച് അതുമുന്നിലേക്ക് നീട്ടി വസ്തുവിനെ കാട്ടിക്കൊടുക്കുന്ന മുദ്ര.

മുദ്ര 0008

ചവിട്ടിച്ചാടി കാണിക്കുന്ന സം‍യുതമുദ്ര.

കൈകള്‍ ഇരുവശത്തേക്കും നീട്ടിയിട്ട് രണ്ട് ചുവട് മുന്നോട്ട് വന്ന് പരത്തി ചവിട്ടി കൈകള്‍ ചുഴിച്ചമര്‍ന്ന് പിന്നിലേക്ക് ഉയര്‍ന്ന് ചാടി ഇരുകൈകളിലും അരാള മുദ്ര മലര്‍ത്തി പിടിച്ച് അരക്കുസമം കൊണ്ട് വന്ന് കുഴ മുകളിലെക്കും താഴേക്കും ഇളക്കി കൈകള്‍ മുകളിലേക്ക് കൊണ്ട് വന്ന് നെറ്റിയ്ക്ക് സമം സൂചികാമുഖം ആക്കുക. പിന്നീട് ഇരുകൈകളിലും മുഷ്ടി പിടിച്ച് വിട്ട് ഹംസപക്ഷം ആക്കി കൈകളിളക്കി ഇരുവശത്തേക്കും കൊണ്ട് വന്ന് നിവര്‍ത്തി ഇടുക.

മുദ്ര 0005

താണ്‌ നിന്ന് കാട്ടുന്ന സം‍യുത മുദ്ര.

കൈകള്‍ മാറിനു മുന്നില്‍ ഇടത് കയ്യില്‍ കടകവും വലത് കയ്യില്‍ മുദ്രാഖ്യവും മാറിനു നേരേ തിരിച്ച് പിടിച്ച് ഇരുകൈകളും അല്‍പ്പം താഴ്ത്തി മുകളിലേക്ക് ഉയര്‍ത്തി നെറ്റിക്കുസമം എത്തുമ്പോള്‍ മുദ്രാഖ്യം മലര്‍ത്തി ഒടുവില്‍ സൂചികാമുഖം ആക്കുക.

മുദ്ര 0004

താണ്‌ നിന്ന് കാട്ടുന്ന സം‍യുത മുദ്ര.

ഹംസപക്ഷം ഇരുകകളിലും പിടിച്ച് ഒരു അര്‍ദ്ധവൃത്താകൃതിയില്‍ സ്വന്തം ശരീരത്തെ സൂചിപ്പിച്ച് ഇരുവശവും കൊണ്ട് വന്ന് ശരീരമുദ്ര കാണിച്ച് കര്‍ത്തരീമുഖത്തില്‍ അവസാനിപ്പിക്കുക. പിന്നീട് ഇരുകൈകളിലും സൂചികാമുഖം പിടിച്ച് മാറിനു ഇടത് വശത്ത് താഴെ 1 ശിരസ്സിന്‌ ഇടതുവശത്ത് മുകളില്‍ 2  ശിരസ്സിനു വലതുവശത്ത് മുകളില്‍ 3 മാറിന്‌ വലത് വശത്ത് താഴെ 4 എന്നിങ്ങനെ നാല്‌ തവണ മുറിയുന്നതായി മുദ്ര കാണിക്കുക.