മുദ്ര 0210

Compiled meanings: 

താണുനിന്ന് കാട്ടുന്ന സംയുതമുദ്ര.

ഇരുകൈകളിലേയും ഹംസപക്ഷം മലർത്തിമാറിനുമുന്നിൽ പിടിച്ച് അൽ‌പ്പം താഴേയ്ക്കമർന്ന് ചുഴിച്ച് വലതുവശത്തെത്തി ഇരുകൈകളിലും കർത്തരീമുഖം പിടിയ്ക്കുക. വലത്തുനിന്ന് ഇടത്തേയ്ക്ക് ചലിയ്ക്കുന്നതൊനൊപ്പം കൈകളിൽ കർത്തരീമുഖം വിട്ട് ഹംസപക്ഷമാക്കുക. ഇത്പോലെ തന്നെ ഇടത് വശത്തേക്കെടുത്തും ഈ മുദ്ര കാട്ടാവുന്നതാണ്.

 

Miscellaneous notes: 

തികച്ചും സാങ്കേതികമായ മുദ്ര. ലിഖിതഭാഷയിൽ ആദിയായവ എന്ന അർത്ഥത്തിൽ ഒരു നീണ്ട വര (--) വര്യ്ക്കുന്നത് പോലെ കൈകൾ കൊണ്ട് അന്തരീക്ഷത്തിൽ വരച്ചുകാട്ടുന്ന മുദ്ര. ഇത് വലതുവശത്തുള്ള ആളോട് കാട്ടുമ്പോൾ വലതുവശത്തേയ്ക്ക് ചുഴിച്ച് ഇടത്തേയ്ക്ക് വിടുകയും ഇടത് വശത്തുള്ളയാളോട് ഇടത്തേയ്ക്ക് ചുഴിച്ച് മറുവശത്തേയ്ക്ക് വിടുകയും വേണം.

Video: 

Actor: 
കലാമണ്ഡലം പ്രദീപ് കുമാർ