പൂന്തേന്‍ നേര്‍വാണിബാലേ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

പൂന്തേന്‍ നേര്‍വാണിബാലേ സുമുഖി വിമുഖിയായെങ്ങു പോകുന്നിദാനീം
സ്വാന്തേ സന്തോഷമേറ്റം തരുവതിനിഹ തേ വന്നു ഞാന്‍ നിന്നിടുമ്പോള്‍
ഞാന്‍ തേ ഭാവം ഗ്രഹിപ്പാന്‍ അവനിസുരമിഷാല്‍ അപ്രിയം ചൊന്നതെല്ലാം
കാന്തേ ഹാ ഹന്ത കോപം കളക മയി തവാഭീഷ്ടമെല്ലാം തരുന്നേന്‍.

അർത്ഥം: 

അല്ലയോ പൂന്തേന്‍വാണീ നിനക്ക് സന്തോഷം തരാന്‍ ഞാന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ നീ വെറുപ്പോടെ പോകുന്നതെന്താണ്..നിന്റെ മനോഗതം അറിയാനാണ് ഞാന്‍ ബ്രാഹ്മണ വേഷത്തില്‍ വന്ന് അപ്രിയം പറഞ്ഞത് കഷ്ടം എന്നോടുള്ള കോപം കളഞ്ഞാലും. നിന്റെ ആഗ്രഹാമെല്ലാം ഞാന്‍ സാധിപ്പിച്ചു തരുന്നുണ്ട്.

അരങ്ങുസവിശേഷതകൾ: 

ശ്ലോകം കഴിയുന്നതോടെ സതി വീണ്ടും നമസ്കരിക്കുന്നു. ശിവന്‍ അനുഗ്രഹിക്കുന്നു. തിരശ്ശീല ഉയരുന്നു.