ഭാഗ്യരാശേ ജഗതി

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ശ്ലോകം

ചന്ദ്രാവതംസസ്യ സതീവിവാഹേ
സംജാത ഹര്‍ഷാ: കൃത പുഷ്പവര്‍ഷാ:
ഇന്ദ്രാദയസ്തം പ്രണിപത്യ ദേവം
സാന്ദ്രാദരം ദക്ഷമമീ ശശംസു:

ചരണം 1
ഭാഗ്യരാശേ ജഗതി ഭാതി തവ കീര്‍ത്തി
`യോഗ്യനാം വരനു നിജകന്യകയെ നല്‍കുവാന്‍
യോഗമിന്നു വന്നു തവ പുണ്യാതിരേകാല്‍
ചരണം 2
ഉത്തമ ഭവാന്റെ സുത ചെയ്ത തപമേറ്റം
ഉചിതമതു സഫലമായ്‌ വന്നഹോ സഹസാ
ഇത്തരമശേഷ ജഗദീശനൊടു സംബന്ധം
എത്തിയതിനാല്‍ സുലഭം അഭ്യുദയമഖിലം

ചരണം 3
പരമശിവ മഹിഷി ശൃണു സതീദേവി സുമതേ
പതിദേവതേ നിന്‍റെ ഭാഗ്യമേ ഭാഗ്യം
പരിചിനൊടു പതിചരണ പരിചരണവും ചെയ്തു
പരിപൂര്‍ണ്ണ മോദമോടു വാഴ്ക ബഹുകാലം

അർത്ഥം: 

ശ്ലോകം
ചന്ദ്രക്കലാധരന്‍ സതീദേവിയെ വിവാഹം ചെയ്തതില്‍ സന്തുഷ്ടരായ ഇന്ദ്രാദികള്‍ പുഷ്പവൃഷ്ടി ചെയ്ത് അദ്ദേഹത്തെ നമസ്കരിച്ചു.

ഭാഗ്യനിധേ, അങ്ങയുടെകീര്‍ത്തി ലോകത്തില്‍ വളരെയധികം ശോഭിക്കുന്നു. അങ്ങയുടെ പുണ്യം കൊണ്ട് മകളെ യോഗ്യനായ വരന് കൊടുക്കുവാന്‍ യോഗമുണ്ടായി. അങ്ങയുടെ പുത്രി തപസ്സുചെയ്തത് സഫലമായി. ലോകനാഥനോട് ഇങ്ങിനെ ബന്ധപ്പെടുവാന്‍ സാധിച്ചതുകൊണ്ട് അങ്ങയ്ക്ക് എല്ലാ നന്മകളും സുലഭമായിത്തീര്‍ന്നു.

അല്ലയോ മഹേശപത്നീ,പതിവ്രതേ ഭവതിയുടെ ഭാഗ്യമാണ് ഭാഗ്യം. ഭര്‍ത്താവിനെ ശുശ്രൂഷിച്ചുകൊണ്ട് നീണാള്‍ വാഴുക