ചെമ്പ 10 മാത്ര
ക്ഷത്രിയകിശോരകൻ
കൃഷ്ണ തവ സമ്മതം
കുത്രവദ കുത്രവദ വൃത്രാരിപുത്രനാം
എന്നാലിഹ ഞങ്ങൾക്കു
എന്നാലിഹ ഞങ്ങൾക്കു മോദേന-
ദ്വന്ദ്വയുദ്ധം ദേഹി ഭൂപതേ!
ഇന്ദുകുലമൗലി ഭീമനിവൻ, പാർത്ഥന-
ന്യൻ, മുകുന്ദൻ, ഞാൻ രാജേന്ദ്ര! വീര ഹേ!
കഷ്ടമിതു ഭൂമിസുരരേ നിങ്ങളുടെ
കഷ്ടമിതു ഭൂമിസുരരേ നിങ്ങളുടെ
ധാർഷ്ട്യമതി വിസ്മയ- മഹോ!
പെട്ടെന്നു ചൊൽ വതഭി - വാഞ്ഛിതമതൊക്കെയും
തുഷ്ട്യാ ദദാമി ഖലു സത്യം വദാമ്യഹം.
എന്തു വാഞ്ഛിതം ഞങ്ങൾക്കെന്നു
എന്തു വാഞ്ഛിതം ഞങ്ങൾക്കെന്നുള്ളതും
ചൊല്ലുവാൻ കിഞ്ചന വൈഷമ്യം
എന്തെങ്കിലും തരാം എന്നു സത്യം ചെയ്കിൽ
ചൊല്ലാം പരമാർത്ഥം രാജേന്ദ്ര! വീര ഹേ
ഉള്ളിലതിഗർവ്വമിയലും
ഉള്ളിലതിഗർവ്വമിയലും നിങ്ങളാർ-
ഉള്ളതുരചെയ്കവേണം
കള്ളമതു ഭൂമിസുരർ ചൊല്ലുകയുമില്ലല്ലോ
ചൊല്ലിയതബദ്ധമഹം ഇല്ലതിനു സംശയം.
ഉത്തമപുമാനുടയ ഹസ്തതലമുക്തനായ്
പദം
ഉത്തമപുമാനുടയ ഹസ്തതലമുക്തനായ്
എത്രയും രണശിരസി വിലസുന്ന നീ
മത്തരിപു ഗളഗളിത രക്തരക്താകൃതേ
പ്രത്യുഷസി സമുദിതവികർത്തനൻ പോലെ
ജയ ജയ രഥാംഗവര! ദീനബന്ധോ!
ദുഗ്ദ്ധാബ്ധിമദ്ധ്യമതിൽ മുഗ്ദ്ധാഹിവരശയനം
അദ്ധ്യാസിതനായ പത്മനാഭൻ
ബദ്ധാദരമെന്നിൽ പ്രീതനെന്നാകിലിന്നു
അത്രിതനയൻ താപമുക്തനാകും
ജയ ജയ മഹാരാജ ദീനബന്ധോ
ശ്ലോകം
ലോകത്രയൈക ഗുരുണാ ഹരിണാ വിസൃഷ്ടഃ
ശോകത്രപാപരവശീകൃത ചിത്തവൃത്തിഃ
ചക്രാതുരോ മുനിവരശ്ശരണം പ്രപേദേ
ഭൂയോപി ഭൂരികരുണാംബുധിമംബരീഷം
പദം
ജയ ജയ മഹാരാജ ദീനബന്ധോ
മയി കുരു കൃപാം വീര മനുവംശരത്നമേ
ചാപലംകൊണ്ടു ഞാൻ ചെയ്തതു സഹിച്ചു നീ
താപം നിവാരയ കൃപാലയ വിഭോ
കോപശമനം മഹാപുരുഷന്മാർക്കു ഭുവി
കേവലമാശ്രയം കൊണ്ടു വരുമല്ലോ.