തത്കാലേ സുരശില്പികല്പിത

രാഗം: 
ആട്ടക്കഥ: 

തത്കാലേ സുരശില്പികല്പിതവിചിത്രാനല്പശില്പോജ്വലാം
ശാലാം പ്രാപ്യ സുരൈസ്സമം സമതനോദ്ദക്ഷോപി യജ്ഞോത്സവം
സാവജ്ഞ: പുരവൈരിണീതി മുനിഭിസ്ത്യക്തോ വസിഷ്ഠാദിഭി:
സോയം വീക്ഷ്യ കദാചിദന്തികഗതം പ്രോചേ ദധീചിം മുനിം

അർത്ഥം: 

ആയിടക്ക്‌ ദക്ഷന്‍, വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിക്കപ്പെട്ടതും വിചിത്രവും ചിത്രപ്പണികള്‍ കൊണ്ട് ശോഭിക്കുന്നതുമായ യാഗശാലയില്‍ ദേവന്‍മാരോടുകൂടി യാഗം തുടങ്ങി. ശിവനെ അവഗണിച്ചതിനാല്‍ വസിഷ്ഠാദികളാല്‍ ഉപേക്ഷിക്കപ്പെട്ട ദക്ഷന്‍ തന്‍റെ അടുത്തുവന്ന ദധീചിമഹര്‍ഷിയെ കണ്ട് ഇങ്ങിനെ പറഞ്ഞു.