കാരുണ്യാകരം

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

കാരുണ്യാകരം ഗൌരീകാന്തമുദാരം
കലയേ സന്തതം സച്ചിദാനന്ദാകാരം
ജഗദുദയാദിവിധാനവിഹാരം
ജനിമൃതിസംസാരസാഗരപാരം
മുനിജനഹൃദയാംബുജസവിതാരം
മുഹുരപി വിരചിത ദുഷ്ടസംഹാരം
മൃത്യുസന്ത്രാതമൃകണ്ഡുകുമാരം
മൃഡമഖിലാഭീഷ്ടദാനമന്ദാരം

അർത്ഥം: 

കാരുണ്യമുള്ളവനും സച്ചിതാനന്ദസ്വരൂപനുമായ ഗൌരീകാന്തനെ ഞാന്‍ എല്ലായ്പ്പോഴും ഭജിക്കുന്നു. ലോകസൃഷ്ടി മുതലായവ കൊണ്ട് വിഹരിക്കുന്നവനും ജനനമരണമാകുന്ന സമുദ്രത്തിന്റെ മറുകരയായിട്ടുള്ളവനും മഹര്‍ഷിമാരുടെ ഹൃദയമാകുന്ന താമരയ്ക്ക് സൂര്യനായിട്ടുള്ളവനും ദുഷ്ടന്മാരെ വീണ്ടും നിഗ്രഹിക്കുന്നവനും മാര്‍ക്കണ്ഡേയനെ മൃത്യുവില്‍നിന്നു രക്ഷിച്ചവനും എല്ലാ ആഗ്രഹവും സാധിച്ചു തരുന്ന കല്പവൃക്ഷമായിട്ടുള്ളവനുമായ മഹേശ്വരനെ ഞാന്‍ ഭജിക്കുന്നു.