തത്ക്കാലോദ്യത്പ്രകോപത്രിപുരഹര

രാഗം: 
ആട്ടക്കഥ: 

തത്ക്കാലോദ്യത്പ്രകോപത്രിപുരഹര ലലാടാക്ഷിരൂക്ഷാഗ്നിജാതോ
ബിഭ്രദ്ദോര്‍ഭിര്‍മഹത്ഭിസ്ത്രിശിഖമുഖ മഹാശസ്ത്രജാലാന്യഭീക്ഷ്ണം
രുദ്രാണീസൃഷ്ടയാദ്രിപ്രതിഭടവപുഷാ ഭദ്രകാള്യാ സമേതോ
രൌദ്രാത്മാ വീരഭദ്ര: പ്രളയഘനരവോരുദ്രമിത്യാചചക്ഷേ

അർത്ഥം: 

ആ സമയത്ത് കോപിതനായ ശിവന്റെ മൂന്നാം തൃക്കണ്ണിലെ അഗ്നിയില്‍നിന്ന് ഉണ്ടായവനും ,വലിയകൈകളില്‍ ശൂലം തുടങ്ങിയ ആയുധങ്ങള്‍ ധരിച്ചവനും സതീദേവിയാല്‍ സൃഷ്ടിക്കപ്പെട്ട പര്‍വ്വതതുല്യാകാരയായ ഭദ്രകാളിയോടുകൂടെയുള്ളവനും പ്രളയകാലത്തെ ഇടിവെട്ടിന് തുല്യമായ ശബ്ദമുള്ളവനും രൌദ്രാത്മാവും ആയ വീരഭദ്രന്‍ ശിവനോട് ഇങ്ങിനെ പറഞ്ഞു.