രംഗം പതിനേഴ്‌

ആട്ടക്കഥ: 

ദക്ഷന്റെ വാക്കുകള്‍ കേട്ട ദു:ഖിതയായ സതി കൈലാസത്തില്‍ തിരിച്ചെത്തി പരമശിവനോട് സങ്കടമുണര്‍ത്തിക്കുന്നു.  ശിവന്‍റെ വാക്കുകള്‍ മാനിക്കാതെ പോയത് കാരണം അവമാനം ഉണ്ടായെന്നും ഇനിമുതല്‍ ദക്ഷന്‍ തന്റെ പിതാവല്ല്ലെന്നും ദക്ഷനെ വധിക്കാനുള്ള നടപടി ഉടന്‍ എടുക്കണമെന്നും സതി ശിവനെ അറിയിക്കുന്നു. പരമശിവന്‍ സതിയെ ആശ്വസിപ്പിക്കുന്നു. താമസിയാതെ ദക്ഷനെ വധിക്കുന്നുന്ടെന്ന്‍ പറഞ്ഞ് സതിയെ സമാധാനിപ്പിക്കുന്നു. പിന്നീട് കോപത്തോടെ തന്റെ മൂന്നാം തൃക്കണ്ണില്‍ നിന്ന് വീരഭദ്രനേയും ഭദ്രകാളിയേയും സൃഷ്ടിക്കുന്നു.