ഭൂമി തന്നിലുണ്ടു ഭീമസുതയെന്നൊരു
ഭൂമി തന്നിലുണ്ടു ഭീമസുതയെന്നൊരു
കാമിനീ കമലലോചനാ
കാമനീയകത്തിൻ ധാമം പോൽ; അവൾ തൻ-
നാമം കേട്ടു ദമയന്തി പോൽ.
യാമി ഞാനവളെ ആനയിപ്പതിനു,
സ്വാമിയതിനു വിട തരിക നീ.
കാമക്രോധലോഭമോഹസൈന്യമുണ്ടു,
താമസിക്കരുതു സുരപതേ! ജഗദധിപതേ!
ഗുണകൃതരതേ! ഭവദുപകൃതേരഹം പ്രതികരിഷ്യാമി
സാരം: ഭൂമിയിൽ ഭീമരാജാവിന്റെ പുത്രിയായി ഒരു സുന്ദരിയുണ്ട്. സൗന്ദര്യധാമമായ അവളുടെ പേർ ദമയന്തിയെന്നാണ്. ഞാൻ അവളെ എന്റെ പത്നിയായി സ്വീകരിക്കുവാൻ പോകുകയാണ്. അതിനാൽ എന്നെ പോകാൻ അനുവദിക്കുക. കാമക്രോധമോഹലോഭങ്ങളെല്ലാം ഉള്ളിലുണ്ട്. താമസിക്കരുതേ. ലോകപാലനായ ദേവേന്ദ്രാ, സൽപ്രവൃത്തിയിൽ സന്തോഷിക്കുന്നവനേ, അങ്ങയുടെ ഉപകാരത്തിനു ഞാൻ തക്കതായ പ്രത്യുപകാരം ചെയ്യാം.