രംഗം ഏഴ്, ഉദ്യാനം

ആട്ടക്കഥ: 

പാഞ്ചാലി മാലിനിയുടെ രൂപത്തില്‍ വിരാടരാജ്യത്ത് താമസിക്കുന്ന കാലത്ത് വിരാടന്റെ സേനാനായകനായ കീചകന്‍ പാഞ്ചാലിയെ ഉദ്യാനത്തില്‍ വെച്ച് കാണുകയും അവളില്‍ അനുരക്തയാകുകയും ചെയ്യുന്നു. കാമപീഡിതനായ കീചകന്‍ അവളോട് ഓരോ ചാടുവചനങ്ങള്‍ പറയുന്നു.  തന്നോട് ഇത്തരം കാര്യങ്ങള്‍ പറയുന്നത്  നല്ലതല്ലെന്നും മറ്റൊരാളുടെ ഭാര്യയെ കാമിക്കുന്നത് ഉചിതമല്ലെന്നും  തന്‍റെ ഭര്‍ത്താക്കന്‍മാരായ ഗന്ധര്‍വ്വന്മാര്‍ ആരെങ്കിലും അറിഞ്ഞാല്‍ കോപംപൂണ്ട് കീചകനെ വധിക്കുമെന്നും പറഞ്ഞ് പാഞ്ചാലി അവിടെനിന്നും നിഷ്ക്രമിക്കുന്നു.