മാലിനി രുചിരഗുണശാലിനി
വിലോചനാസേചനകാംഗസൌഷ്ഠവാം
വിലോക്യ പാഞ്ചാലനരേന്ദ്രനന്ദിനീം
വിരാടപത്നീസഹജോ മഹാബല:
സ്മരാതുരോ വാചമുവാച കീചക
ചരണം1:
മാലിനി രുചിരഗുണശാലിനി കേള്‍ക്ക നീ
മാലിനിമേല്‍ വരാ തവ മാനിനിമാര്‍ മൌലേ
ചരണം 2
തണ്ടാര്‍ശര ശരനിര കൊണ്ടുകൊണ്ടു മമ
കൊണ്ടല്‍വേണി മനതാരില്‍ ഇണ്ടല്‍ വളരുന്നു.
ചരണം 3
മല്ലീശര വില്ലിനോടു മല്ലിടുന്ന നിന്റെ
ചില്ലീലത കൊണ്ടിന്നെന്നെ തല്ലിടായ്ക ധന്യേ
ചരണം 4
കുംഭി കുംഭം തൊഴും കുചകുംഭയുഗം തന്നില്‍
അന്‍പൊടു ചേര്‍ത്തുകൊള്‍കെന്നെ രംഭോരു വൈകാതെ
ചരണം 5
പല്ലവാംഗി നീയിങ്ങനെയല്ലല്‍ തേടിടാതെ
മല്ലികാക്ഷഗതേ മമ, വല്ലഭയായ് വാഴ്ക
ശ്ലോകം:-കണ്ണുകള്‍ക്ക് മതിവരാത്ത സൌന്ദര്യത്തോടു കൂടിയ പാഞ്ചാലിയെ കണ്ടിട്ട് മഹാബലവാനും വിരാടപത്നിയുടെ സഹോദരനുമായ കീചകന്‍ കാമാതുരനായി ഇങ്ങിനെ പറഞ്ഞു.
പദം:- സദ്‌ഗുണങ്ങളോടുകൂടിയവളും സുന്ദരികളില്‍ ഉത്തമയായവളുമായ മാലിനീ, ഇനിമേലില്‍ നീ സങ്കടപ്പെടേണ്ട. മഴക്കാറിനൊത്ത മുടിയോടുകൂടിയവളേ, കാമദേവന്റെ ശരനിര കൊണ്ടിട്ട് എന്‍റെ മനസ്സില്‍ ദുഃഖം വളരുന്നു. കാമദേവന്‍റെ വില്ലിനു തുല്യമായ നിന്‍റെ പുരികക്കൊടികൊണ്ട് എന്നെ തല്ലരുതേ. വാഴത്തടിപോലെ ഊരുക്കള്‍ ഉള്ളവളേ, ആനയുടെ മസ്തകത്തിലെ കുംഭങ്ങള്‍ പോലും തൊഴുന്ന നിന്‍റെ സ്തനങ്ങളില്‍ എന്നെ വൈകാതെ ചേര്‍ത്താലും. തളിരുപോലെ അംഗമുള്ളവളേ, അരയന്നത്തെപ്പോലെ നടക്കുന്നവളേ, നീ ഇങ്ങിനെ വിഷമിക്കേണ്ട. എന്‍റെ പത്നിയായി വാണാലും.
കിമിന്ദു: കിം പത്മം കിമു മുകുരബിംബം കിമു മുഖം
തടിദ്വാ താരാവാ കനകലതികാ വാ കിമfബലാ
എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ഇവിടെ ഇതിനുപകരമായി ആടാറുള്ള ചില ശ്ലോകങ്ങള്‍ ഇവയാണ്-
ഈ ആട്ടം മഹാകവി കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിതമ്പുരാനാല്‍ വിരചിതമായ
സൌന്ദര്യാദ്യൈസ്സമസ്തൈര്‍ വരയുവതി ഗുണൈ: കേയമുത്പാദയന്തീ
സ്വാങ്കേ, ശര്‍വേണ ഗൌരീ, കിമുവിധി വദനേ ഭാരതീ ചുബ്യമാനോ:
എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ഇവിടെ ഇതിനുപകരമായി ആടാറുള്ള മറ്റൊരു ശ്ലോകം ഇതാണ്-
എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.