വരിക വരിക വിരവിലരികെ
രാഗം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പല്ലവി
വരിക വരിക വിരവിലരികെ നീയെടാ മൂഢ! മൂഢ!
അനുപല്ലവി
തരുണിമാരൊടുരുസുഖേന മരുവിടേണമെങ്കിൽ നിന്നെ
പരിചിനോടു സുരവധുക്കളരികിൽ ഞാനയച്ചിടാം.
ചരണം 1
രുഷ്ടനാകുമെന്നൊടിന്നു ധൃഷ്ടനെങ്കിലിങ്ങു സമര-
മൊട്ടുമേ മടിച്ചിടാതെ പുഷ്ട കൗതുകേന ചെയ്ക.
നിഷ്ഠുരങ്ങളാകുമെന്റെ മുഷ്ടിതാഡനങ്ങൾ കൊണ്ടു
ദുഷ്ട! നിന്റെ ഗാത്രമാശു പിഷ്ടമായ് വരും ദൃഢം.
അർത്ഥം:
അല്ലയോ മൂഢ എന്റെ അരികിൽ വരിക. സ്ത്രീകളോടു കൂടെ കഴിയാനാണ് നിന്റെ ആഗ്രഹമെങ്കിൽ നിന്നെ ഞാൻ സുരസുന്ദരികളുടെ അരികിലേക്ക് അയക്കാം. ധൈര്യമുള്ളവനാണെങ്കിൽ കോപിഷ്ഠനായ എന്നോട് ഒട്ടും മടിച്ചിടാതെ യുദ്ധം ചെയ്യുക.കഠിനമായ എന്റെ മുഷ്ടികൊണ്ടുള്ള അടിയേറ്റ് നിന്റെ ശരീരം അരഞ്ഞു പോകും.