ഉഗ്ര വീര്യനായിടുന്ന

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ശ്ലോകം
ഉക്ത്വൈവം ജഗദട്ടഹാസമുഖരം കൃത്വാ പ്രഘൂര്‍ണ്ണദ്ദൃശഃ
സ്പഷ്ടാരാളകരാളദംഷ്ട്രവദനാസ്തേ കീചകഭ്രാതരഃ
ദൃഷ്ട്വാ പിണ്ഡിതമഗ്രജം നിരവധിക്രോധാതിബാധാകുലാഃ
കൃഷ്ണാ ഹേതുരിഹേതി താം വിശസിതും ബദ്ധ്വാ സമാരേഭിരേ.
ചരണം 1
ഉഗ്രവീര്യനായിടുന്നോരഗ്രജന്‍ തന്റെ നിശി
നിഗ്രഹകാരണം പാര്‍ത്താല്‍ നീചേ! നീ തന്നെ.
ചരണം 2
കഷ്ടമതികഷ്ടമിതു ദുഷ്ടേ! നിന്മനം അതി-
നിഷ്ഠുരമില്ല സംശയമൊട്ടുമേ മൂഢേ!
ചരണം 3
ദക്ഷരായീടുന്ന ഞങ്ങള്‍ രൂക്ഷയാം നിന്നെയാശു-
ശുക്ഷണിയിലിട്ടീടുന്നുണ്ടിക്ഷണം തന്നെ.
ചരണം 4
മന്നില്‍ നിന്നിലാശ പൂണ്ടിരുന്നോരഗ്രജന്‍ സുര-
മന്ദിരത്തില്‍ നിന്നോടിന്നു ചേര്‍ന്നു വാഴണം.
 

അർത്ഥം: 

ഇങ്ങിനെ പറഞ്ഞ് കീചകന്റെ സഹോദരന്മാർ, ജ്യേഷ്ഠനെ ഉരുളപോലെയാക്കിയതു കണ്ട് ലോകത്തെ അട്ടഹാസം കൊണ്ട് മുഴക്കി, ചുഴറ്റുന്ന കണ്ണുകളോടെയും പുറത്തേക്ക് തെളിഞ്ഞു കാണുന്ന ദംഷ്ട്രങ്ങളോടെയും  കോപത്താൽ,  പാഞ്ചാലിയാണ് ഇതിനു കാരണം എന്നുകരുതി അവളെ കെട്ടാനായി ഒരുമ്പെട്ടു.
     കഷ്ടം! ദുഷ്ടേ നിന്റെ മനസ്സ് അതി നിഷ്ഠുരം തന്നെ സംശയമില്ല. സമർത്ഥന്മാരായ ഞങ്ങൾ രൂക്ഷയായ നിന്നെ തീയിൽ ഇടുന്നുണ്ട്. ഭൂമിയിൽ നിന്നെ മോഹിച്ച ജ്യേഷ്ഠൻ സ്വർഗ്ഗത്തിൽ നിന്നൊടൊത്ത് വാഴട്ടെ.