ആടലകന്നു
നിതാന്തം രുദന്തീം പ്രിയാന്താന്തദാനീം
രുഷാന്ധസ്സഭീമോ വിമോച്യാശുബന്ധാൽ,
സമുദ് വൃത്തസംവർത്തവൈകർത്തനാഭ-
സ്സമുൽക്ഷിപ്തവൃക്ഷോ വിപക്ഷാൻ ചചക്ഷേ.
ചരണം 1
ആടലകന്നു വിരാടമഹീപതിനാടതിലാരധുനാ ഹൃദി
മുഴുത്ത മദമൊടകൃത്യകാരികള്‍ കുമര്‍ത്ത്യരേ! വരുവിന്‍.
ചരണം 2
ഇക്കാമിനിയെ വധിക്കാമെന്നൊരു ധിക്കാരം ഹൃദയേ ഭുവി
നിനയ്ക്കിലേവര്‍ക്കു ജനിക്കുമിതു ബത സഹിക്കയില്ലൊരുവന്‍.
സൂര്യശോഭയോടുകൂടിയ ഭീമൻ കയ്യിൽ ഒരു വൃക്ഷവും ഏറ്റിവന്ന് ഏറ്റവും കരഞ്ഞുകൊണ്ടിരിക്കുന്ന പ്രിയതമയെ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ച് ശത്രുക്കളോട് ഇപ്രകാരം പറഞ്ഞു.
ശങ്കകൂടാതെ വിരാട രാജ്യത്ത് നീചകർമ്മം ചെയ്യുന്നതാര്? ദുഷ്ടന്മാരേ വരുവിൻ! ഈ സുന്ദരിയെ വധിക്കാമെന്ന ധിക്കാരം ആർക്കാണ് മനസ്സിലുണ്ടാകുന്നത്? ഒരുവനും ഇതു സഹിക്കില്ല.