അജസുത നയകലിതവിനയനിര്‍മ്മലാശയ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

കുശികസുതനുരയ്‌ക്കും വാക്കു കേട്ടിട്ടു ഭൂപേ

പരിതപതി മഹാത്മാ താപസേശന്‍ വസിഷ്‌ഠന്‍

വിശദഗുണമനോജ്ഞന്‍ തല്‍സഭാമദ്ധ്യഭാഗാല്‍

നരപതിമിതി ചൊന്നാന്‍ പത്മജന്മാത്മജന്മാ.

 
 

പല്ലവി
അജസുത നയകലിതവിനയനിര്‍മ്മലാശയ

 
 

അനുപല്ലവി

ഹൃദയതളിരിലധികഖേദംകരുതുകവേണ്ട ഭൂമിപാല

സദയമിവിടെ മുനിയൊടിന്നയയ്‌ക്ക രാമനെ

 
തനയനേഷ രാമചന്ദ്രനതികിശോരമനുജനല്ല

മനസി കാണുക തനയമേനമുരഗശായിനം

 

തന്നിടാമിതെന്നുരച്ചു പിന്നെയില്ലയെന്നു ചൊല്‍കില്‍

ധന്യശീല ധര്‍മ്മദോഷം വന്നുപോമഹോ

 

ഗാഥിതനയമുനി നിനയ്‌ക്കിലേതുകാര്യം സാധിയാത്തു

ഭീതിയെന്യെ നല്‌കീടേണം സുതരെയവനു നീ

 
അരങ്ങുസവിശേഷതകൾ: 

അരങ്ങത്ത് പതിവില്ല.
എങ്കിലും ഈ രംഗം ആദ്യത്തിൽ വസിഷ്ഠൻ ഇല്ല എങ്കിൽ, ഇടത്തുനിന്ന് കലാശത്തോടെ പ്രവേശിച്ച് നടുവിൽ വന്നു നിന്ന് ദശരഥനോട് ഈ പദം ആടണം.