ആരെടാ ഈ വനമതില്‍ പേടികൂടാതെ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

മുനിവരനരുളാലേ താടകാരണ്യമദ്ധ്യേ

മനസിജസമരൂപന്‍ ചെയ്‌തു വിഷ്‌ഫാരമേറ്റം

ഘനമൊടുമുരുനാദം കേട്ടുടന്‍ താടകാ സാ
മനുകുലതിലകം തം പ്രാപ്യ ചൊന്നാളിവണ്ണം
 

ആരെടാ ഈ വനമതില്‍ പേടികൂടാതെ

ഓടിവന്നണയുന്നതിദാനീം മൂഢരേ, നിങ്ങള്‍

 

താടക ഞാന്‍ വാഴുന്നോരു കാടിതാകുന്നു

പ്രഢൗരെന്നതോര്‍ത്തിങ്ങുവന്നതു നല്ലതല്ലല്ലോ

 

ഇക്ഷണം നിങ്ങളെയെല്ലാം തക്ഷണം ചെയ്‌തു

ദക്ഷതയോടു മാംസഖണ്‌ഡത്തെ ഭക്ഷിച്ചീടുന്നേന്‍

 

മൃത്തികയും കല്ലുകളും വര്‍ഷിച്ചിപ്പോഴെ

സത്വരം നിങ്ങളെയതിതരാം വിവശരാക്കുവന്‍

 
അരങ്ങുസവിശേഷതകൾ: 

ഈ രംഗവും അരങ്ങത്ത് ഇപ്പോൾ പതിവില്ല.