ഭൃഗുപതേ ഭാര്‍ഗ്ഗവ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ഭൃഗുപതേ ഭാര്‍ഗ്ഗവ ദീനപരിപാലക

സുഖമരുള്‍ക മേ വിഭോ മഹിത ചരിത

 

ബാലരാമെന്നുടയ തനയരിലഹോ മുനേ

നലമരുള്‍ക മുനിവര കോപമരുതേ

 

പരശുധര നീ പുരാ ശക്രനൊടു സത്യവും ചെയ്‌തു

നിന്നായുധം വെച്ചുവല്ലോ

തദനു കാശ്യപനു നീ ധരണിയും നല്‍കി തതയായ

വിപിനഭുവി പോയിതല്ലോ

ഉന്നത മഹേന്ദ്രഗിരി തന്നില്‍ വാഴുന്ന നീ

മാന്യഗുണ മുനിവര പരശുരാമ

ഇന്നിവിടെ വന്നു നീ നന്ദികലരും മുനേ

എന്നുടയ സര്‍വ്വനാശത്തിനല്ലോ

മുനിതിലക എന്നുടെ തനയനാം രാമനില്‍

മനസി തവ കോപമരുതരുതു നിതരാം

 

രാമ ഭാര്‍ഗ്ഗവമുനേ രാമനെ ഹനിയ്‌ക്കിലോ

സുമതേ വയം മൃതരുതന്നെയല്ലോ

വദനജിത ശശധരേ കമലദള ലോചനേ

ലസിതമണികുണ്‌ഡലേ കംബുകണ്‌ഠേ

ഭുജഗസമഭുജയുഗേ സുവിശാല വക്ഷസി

ലസിതസിതാഹാര വരലസിത കണ്‌ഠേ

വിജിത സരസിജകരേ പീതാംബരവൃതേ

മണിമയഗുണലസിത കടിതടാന്തേ

ഊരുജിത കരികരേ ജാനുജിത ദര്‍പ്പണേ

ജലജസമപദയുഗേ കളഭഗമനേ

മന്ദഹസിതാനനേ മാംസള കളേബരേ

കോദണ്‌ഡദണ്‌ഡകരകാണ്‌ഡപാണൗ

ജലദകുല മേചകേ ജലനിധി മനോഹരേ

കുവലയതമാലരുചി രുചിരദേഹേ

 

അടിമലരിലടിമപെടുമടിയനുടെ തനയരില്‍

അരുതരുതു കോപമതു കളക കളക

 

ദീനനാമെന്നുടെ തനയവധമതില്‍നിന്നു

പരമമുനിപുംഗവ വിരമ വിരമ

 
അർത്ഥം: 
ഭൃഗുസുതനായ ഭാര്‍ഗ്ഗവാ, ദീനപരിപാലകാ, വിഭോ, മഹിതമായ ചരിതത്തോടുകൂടിയവനേ, എനിക്ക് സുഖത്തെ അരുളിയാലും. ബാലരായ എന്റെ മക്കളിൽ കോപം അരുതേ. അവരെ അനുഗ്രഹിക്കേണമേ. അങ്ങയുടെ കാലിണയിൽ അടിമപ്പെടുന്ന അടിയന്റെ മക്കളിൽ കോപം അരുതരുതേ. മുനികളിൽ ശ്രേഷ്ഠനായുള്ളവനേ, ദീനനായ എന്റെ തനയന്റെ വധോദ്യമത്തില്‍നിന്നും അങ്ങ് പിന്മാറിയാലും.
 
അരങ്ങുസവിശേഷതകൾ: 
പരശുധര നീ പുരാ ശക്രനൊടു സത്യവും ചെയ്‌തു
നിന്നായുധം വെച്ചുവല്ലോ
തദനു കാശ്യപനു നീ ധരണിയും നല്‍കി തതയായ
വിപിനഭുവി പോയിതല്ലോ
ഉന്നത മഹേന്ദ്രഗിരി തന്നില്‍ വാഴുന്ന നീ
മാന്യഗുണ മുനിവര പരശുരാമ
ഇന്നിവിടെ വന്നു നീ നന്ദികലരും മുനേ
എന്നുടയ സര്‍വ്വനാശത്തിനല്ലോ
മുനിതിലക എന്നുടെ തനയനാം രാമനില്‍
മനസി തവ കോപമരുതരുതു നിതരാം
 
 
രാമ ഭാര്‍ഗ്ഗവമുനേ രാമനെ ഹനിയ്‌ക്കിലോ
സുമതേ വയം മൃതരുതന്നെയല്ലോ
വദനജിത ശശധരേ കമലദള ലോചനേ
ലസിതമണികുണ്‌ഡലേ കംബുകണ്‌ഠേ
ഭുജഗസമഭുജയുഗേ സുവിശാല വക്ഷസി
ലസിതസിതാഹാര വരലസിത കണ്‌ഠേ
വിജിത സരസിജകരേ പീതാംബരവൃതേ
മണിമയഗുണലസിത കടിതടാന്തേ
ഊരുജിത കരികരേ ജാനുജിത ദര്‍പ്പണേ
ജലജസമപദയുഗേ കളഭഗമനേ
മന്ദഹസിതാനനേ മാംസള കളേബരേ
കോദണ്‌ഡദണ്‌ഡകരകാണ്‌ഡപാണൗ
ജലദകുല മേചകേ ജലനിധി മനോഹരേ
കുവലയതമാലരുചി രുചിരദേഹേ
 
ഇത്രയും പദം ഇപ്പോൾ അരങ്ങത്ത് പതിവില്ല.