മര്‍ക്കടത്തിന്‍ സ്വഭാവമല്ലോയിതു

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
മര്‍ക്കടത്തിന്‍ സ്വഭാവമല്ലോയിതു
ധിക്കാരമേറെയുണ്ടായ്‌വരുന്നതും
 
ചെന്നവനെയിന്നാഴികയില്‍തന്നെ
കൊന്നിടുന്നുണ്ടു ഞാന്‍
 
ചൊല്ലിയ സമയത്തെ മറന്നിട്ടു
കല്യാണമോടവന്‍ വസിച്ചീടുമോ
 
ഉഗ്രനാകിയ ബാലിയെ കൊന്നു നീ
സുഗ്രീവനെ വധിപ്പാന്‍ ഞാന്‍ പോരുമേ
 
അർത്ഥം: 
ധിക്കാരക്കൂടുതൽ വാനരന്മാരുടെ സ്വഭാവമാണ്. ഇപ്പോൾ തന്നെ ഞാനവനെ വധിക്കുന്നുണ്ട്. പ്രതിജ്ഞ ചെയ്ത്, അത് മറന്ന് സുഖിക്കാമോ അവൻ? ഉഗ്രപരാക്രമിയായ ബാലിയെ അങ്ങ് വധിച്ചു. ഞാൻ മതി സുഗ്രീവനെ വധിക്കാൻ.