കൂരിരുള്‍ ഇടയുന്ന അണിനല്‍കുഴലില്‍മേവും

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
കൂരിരുള്‍ ഇടയുന്ന അണിനല്‍കുഴലില്‍മേവും
വേരിയാണ്ട ചാരുസുമ രാജിതാനനേ
 
കൊഞ്ചും കിളിമൊഴി ബാലേ സന്താപിച്ചീടൊല്ലാ
കിഞ്ചന ചഞ്ചലിയാതെ കഞ്‌ജദളേക്ഷണേ
 
കഞ്‌ജസമാനകാന്തേ എന്നെ മേവുക വൈദേഹി
മഞ്‌ജുളേ സ്വൈരമായ്‌ വാഴാമനേകംകാലം
 
ഈരേഴുമാറുകരത്താല്‍ ആരാല്‍ നിന്നെ പൂണ്മാന്‍
പാരം കൊതിയിങ്ങുണ്ടല്ലോ നാരീരത്‌നമേ
 
മര്‍ത്ത്യനായ രാമനില്‍ നീ ചിത്തം വെച്ചീടൊല്ല
ഇത്രൈലോക്യനാഥനാമെന്നെ ചേര്‍ന്നുവാഴ്‌ക വൈദേഹി
 
നിന്നുടെ അടിമലരില്‍ അടിമപ്പെടുന്നേന്‍ ധന്യശീലേ
പാലയ പാലയ പാലയ മാം
അർത്ഥം: 

കൂരിരുട്ടിനേക്കാൾ കറുത്തിരുണ്ട അഴകുള മുടിയിൽ ചൂടിയ തേൻ നിറഞ്ഞ മനോഹരപുഷ്പം എന്ന പോലെ ശോഭിക്കുന്ന മുഖമുള്ളവളേ, വെറുമൊരു മനുഷ്യനായ-ഏതൊരു നിമിഷത്തിലും മരിച്ചേക്കാവുന്ന-രാമനിൽ നിന്റെ മനസ്സ് പോകരുത്. ജനകരാജാവിന്റെ മകളേ, മൂന്നുലോകങ്ങൾക്കും അധിപനായ എന്നോട് കൂടെ വസിച്ചാലും. 

അരങ്ങുസവിശേഷതകൾ: 
അവസാനപദം ഇപ്പോൾ പതിവില്ല എന്നതിനാൽ “ചേർന്നുവാഴ്ക വൈദേഹി“ എന്ന് നടിച്ച് കലാശത്തോടൊപ്പം സീതയുടെ അടുത്ത് ചെന്ന് അടിമപ്പെട്ട ഭാവത്തിൽ കൈവിരലുകൾ മുന്നിലൂന്നി തല കുനിച്ച് രാവണൻ ഇരിക്കുന്നു. അപ്പോൾ സീതയുടെ പദം തുടങ്ങുന്നു.