ലങ്കയില്‍ വന്നേവം ചിത്തേ
ശ്ലോകം:-(ദൂതനെ കൊല്ലരുത്) എന്ന് വിഭീഷണൻ പറഞ്ഞത് കേട്ട് രാവണൻ സഭയിൽ വെഛ് പേടികൂടാതെ ഇരിക്കുന്ന ഹനൂമാനോട് കേൾക്കുന്നവരുടെ ചെവിപൊട്ടുമാറുച്ചത്തിൽ ഇങ്ങനെ പറഞ്ഞു.
പദം:-ലങ്കയിൽ വന്ന് ഒരു സംശയവും കൂടാതെ എന്റെ കിങ്കരന്മാരെ കൊന്നത് എന്തിനാണ് എടാ മർക്കടമൂഢാ. ഹന്ത! രാവണനായ ഞാൻ ശക്ത്രുക്കളെ കരയിക്കുന്നവൻ കൂടെ ആണെന്ന് നിനക്ക് അറിയാതെ ആണോ നീ ഇങ്ങനെ ചെയ്തത്?
പ്രമദാവനമിന്നു ബഞ്ജിക്കുന്നേൻ... എന്ന ഹനൂമാന്റെ പദം കഴിഞ്ഞ് ഹനൂമാൻ ഭഞ്ജനം നടത്തുന്നു. രാക്ഷസന്മാരെ അനവധി കൊല്ലുന്നു. അരങ്ങിലുള്ള രാക്ഷസന്മാർ തന്നെ അവസാനം ഹനൂമാനെ ബന്ധിച്ച് രാവണനു സമീപം കൊണ്ട് വരുന്നു. പിന്നെ രാവണന്റെ ഈ പദം. എന്നതാണ് ഇപ്പോൾ അരങ്ങത്ത് നടപ്പുള്ള രീതി.
ഈ രംഗം (ആട്ടക്കഥാപ്രകാരം അല്ല, അരങ്ങ് നടപ്പ് പ്രകാരം) തുടങ്ങുമ്പോൾ രാവണൻ വലതുവശത്ത് വാൾ കുത്തിപ്പിടിച്ച് അതീവഗൗരവഭാവത്തിൽ ഇരിക്കുന്നു. കെട്ടിയിട്ട ഹനൂമാനേയും കൊണ്ട് കിങ്കരന്മാർ ഇടതുവശത്തുകൂടെ പ്രവേശിച്ച് ഹനൂമാനെ ഇടതുവശത്ത് നിലത്ത് ഇരുത്തി, രാവണനെ വന്ധിച്ച് ഇതാ ആ കുരങ്ങൻ എന്ന് പറഞ്ഞ് ഹനൂമാനെ കാണിച്ച് കൊടുക്കുന്നു. ഹനൂമാനെ കണ്ട് അമർഷത്തോടെ രാവണന്റെ പദം.