കണ്ടേന്‍ വണ്ടാര്‍കുഴലിയെ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഇത്ഥംപറഞ്ഞു വിധി ബാലിമരുത്തനൂജാഃ
മോദേന സേനയൊടുകൂടി നടന്നു വേഗാല്‍
താവസ് തതോ മധുവനത്തെയഴിച്ചു ഗത്വാ
ശ്രീരാമമേത്യ ജഗദുശ്ചരിതം കപീന്ദ്രാഃ
കണ്ടേന്‍ വണ്ടാര്‍കുഴലിയെ തണ്ടാര്‍ശരതുല്യ രാമ
ശ്രീരാമ നിന്നരുളാലെ പാരാവാരം കടന്നേനടിയന്‍
അന്വേഷിച്ചു ചെല്ലുന്നേരം തന്വംഗിയെക്കണ്ടേന്‍ ധന്യ
അംഗുലീയം നല്‌കിയടിയന്‍ ചൂഡാമണി തന്നേന്‍ കയ്യിൽ
ചൂഡാമണിം ഗ്രഹിച്ചു വീര ചാടുവീരതേജോരാശേ
അർത്ഥം:
പദം:-കാമദേവനുതുല്യമായ രാമ! സുന്ദരി സീതയെ ഞാൻ കണ്ടു. ശ്രീരാമ അങ്ങയുടെ കൽപ്പന അനുസരിച്ച് ഞാൻ സമുദ്രം തരണം ചെയ്ത് അന്വേഷിച്ച് ചെല്ലുമ്പോൾ സീതയെ കണ്ടു, ദേവിയ്ക്ക് അങ്ങ് തന്നെ മോതിരം കൊടുത്തു. സീതാദേവി അടിയന്റെ കയ്യിൽ ചൂഡാമണിയും തന്നു. അല്ലയോ വീരപരാക്രമി, തേജോരാശേ.
അരങ്ങുസവിശേഷതകൾ:
ശ്രീരാമൻ വലതുവശത്തിരിക്കുന്നു. ലക്ഷ്മണൻ അടുത്ത് നിൽക്കുന്നു. തലയ്ക്ക് മുകളിൽ പിടിച്ച കൂപ്പുകയ്യോടെ ഹനൂമാൻ മുന്നിലൂടെ ഓടി വന്ന് ശ്രീരാമപാദങ്ങളിൽ നമസ്കരിച്ച്കുകൊണ്ട് പദം.
അനുബന്ധ വിവരം:
ഒരു രംഗം മുൻപേ ഹനൂമാൻ ലങ്കയിൽ നിന്ന് തിരിച്ച് ചാടിയതായി കാണിച്ച്, രംഗം മാറാതെ ഈ ഭാഗം അഭിനയിക്കുകയാണ് ഇപ്പോൾ പതിവ്.