സ്മരസായകദൂനാം
കൽപദ്രുകൽപ്പദ്രുപദേന്ദ്രപുത്രീ-
സാരസ്യസാരസ്യ നിവാസഭൂമിം
നാളീകനാളീകശരാർദ്ദിതാ സാ
മന്ദാക്ഷമന്ദാക്ഷരമേവമൂചേ.
പല്ലവി
സ്മരസായകദൂനാംപരിപാലയൈനാം
സതതം ത്വദധീനാം
ചരണം 1:
അരിവരനിരകളെഅരനിമിഷേണ
അറുതിപെടുത്തുന്നതിലതിനിപുണാ
ചരണം 2:
ശരണാഗതജനപാലനകർമ്മം
കരുണാസാഗരതവകുലധർമ്മം
ചരണം 3:
സപദിവിരചയവിജയപരിരംഭം
സഫലയവിരവൊടുമമകുചകുംഭം
ചരണം 4:
കുരുവരതരികതവാധരബിംബം
അരുതരുതതിനിഹകാലവിളംബം
ചരണം 5:
വില്ലൊടുസമരുചിതടവീടുംതേ
ചില്ലികൾകൊണ്ടയിതല്ലീടരുതേ
ചരണം 6:
കുരുകരപല്ലവമുരസിജയുഗളേ
കുരുവര!യുവജനമാനസനിഗളേ
ചരണം 7:
രതിപതിസമതവകലയേകർണ്ണൗ
രതികൂജിതസുധയാപരിപൂർണ്ണൗ
ചരണം 8:
നിർവാപയമധുരാധരമധുനാ
ദുർവാരംമദനാനലമധുനാ
കല്പദ്രു:
കല്പകവൃക്ഷത്തിന് സമാനയായ ദ്രുപദരാജപുത്രിയുടെ ശൃഗാരവിലാസങ്ങള്‍ക്ക് ഇരിപ്പിടമായ അര്‍ജ്ജുനനോട് കാമബാണ പീഡിതയായ ഉര്‍വ്വശി ലജ്ജയോടെ പതുക്കെ ഇങ്ങിനെ പറഞ്ഞു.
സ്മരസായകദൂനാം:
കാമബാണ പീഡിതയും, സദാ ഭവാന് അധീനയുമായ ഈയുള്ളവളെ പരിപാലിച്ചാലും. കരുത്തുറ്റ ശത്രുനിരകളെ അരനിമിഷംകൊണ്ട് അറുതിവരുത്തുന്നതില്‍ അതിനിപുണനായവനേ, കുരുശ്രേഷ്ഠാ, തൊണ്ടിപഴത്തിനു തുല്യമായ ഭവാന്റെ അധരങ്ങള്‍ നല്‍കിയാലും. അതിനു കാലതാമസം അരുതേ. വില്ലിനുതുല്യം അഴകുള്ള ഭവാന്റെ പുരികകൊടി കൊണ്ട് എന്നെ തല്ലരുതേ.
1) മികച്ച സ്ത്രീവേഷപദങ്ങളിലൊന്നാണ് സ്മരസായകദൂനാം. 2) പുരുഷവേഷത്തിനെ വലതുവശത്തിരുത്തി, സ്ത്രീവേഷം പതിഞ്ഞപദം ചെയ്യുന്ന കഥകളിയിലെ അപൂർവ്വരംഗമാണിത്.
അർജ്ജുനന്റെ വസതിയാണ് രംഗം.