താരിപ്പൂമകളോടു മാധവനിദം വിപ്രൻ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
താരിപ്പൂമകളോടു മാധവനിദം വിപ്രൻ ഗ്രഹിക്കാതെ ക-
ണ്ടോരോന്നേവമുരച്ചു യാദവവരോച്ഛിഷ്ടം ഗ്രഹിച്ചു രമാ
ആരോമൽ സുഖമാണ്ടു ദൈത്യമഥനൻ ഭൂമീന്ദ്രനാം (സ്മരീന്ദ്രനാം എന്നും കാണുന്നുണ്ട്) ഭൂസുരം
പാരം പ്രീതിയോടൂചിവാൻ പ്രിയവയസ്യാനന്ദദാം ഭാരതീം
 
അർത്ഥം: 

ശ്രീകൃഷ്ണൻ രുക്മിണിയോട്, കുചേലൻ കേൾക്കാതെ ഇങ്ങനെ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. കൃഷ്ണൻ കഴിച്ചതിന്റെ ബാക്കി രുക്മിണി വാങ്ങി സന്തോഷം പൂണ്ടവളായി. ദൈത്യന്മാരെ നശിപ്പിക്കുന്ന ശ്രീകൃഷ്ണൻ ജ്ഞാനികളിൽ ശ്രേഷ്ഠനും തന്റെ പ്രിയ സഹപാഠിയുമായ ആ ബ്രാഹ്മണനോട് ഏറ്റവും സന്തോഷത്തോടെ ആനന്ദത്തെ നൽകുന്ന വാക്കുകളെ പറഞ്ഞു.