ഗൗരീശം മമ കാണാകേണം
ശ്രീപരമേശ്വരാ രക്ഷിച്ചാലും. സ്വാമിൻ, ഹരാ, പുരനാശനനാ, ദൈവമേ, എന്നെ എല്ലായിപ്പോഴും കാത്തുരക്ഷിച്ചാലും. ഇന്ദ്രാനുജനായുള്ള ശ്രീകൃഷ്ണാദികളായി ലോകത്തുള്ളവരാലെല്ലാം വന്ദിക്കപ്പെടുന്നവനേ, സ്വാമിൻ, വൈരിവീരർ ചെയ്യുന്ന ദുഃഖങ്ങളെല്ലാം വഴിപോലെ തീർത്ത് ഏറ്റവും പരമമായ കാരുണ്യത്താൽ എന്നെ രക്ഷിച്ചാലും. ദുഷ്ടബുദ്ധികളും, ധൃതരാഷ്ട്രപുത്രന്മാരുമായ നൂറ്റുവർ ചതിചെയ്ത് നാട്ടിൽ നിന്നും ഉടനെ ഇപ്രകാരം കാട്ടിലയച്ചു. കാമദേവനെ ദഹിപ്പിച്ചവനേ, ഹരനേ, ജയിച്ചാലും, ജയിച്ചാലും. കൈലാസപർവ്വതത്തിൽ വസിക്കുന്നവനേ, ഹേ പാർവ്വതീകാന്താ, കാലനാശനാ, കപാലം കൈയ്യിൽ ധരിക്കുന്നവനേ, നീലകണ്ഠാ, നീലലോഹിതാ, തന്റെ ലീലയാൽ സർവ്വലോകങ്ങളേയും പാലിക്കുന്നവനേ, സങ്കടങ്ങളെല്ലാം തീർത്ത് എന്നേയും പരിപാലിച്ചുകൊള്ളേണമേ.
അർജ്ജുനന്റെ തപസ്സ്.