ധന്യേ വല്ലഭേ ഗിരികന്യേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ധന്യേ വല്ലഭേ ഗിരികന്യേ നമ്മുടെ വല
തന്നിൽ വന്നൊരു പന്നിയായ്
മന്നവൻ പന്നഗദ്ധ്വജൻ തന്നുടെ സഖി മൂക-
നെന്ന ദുഷ്ടാസുരൻതന്നെ
കൊന്നുകളവൻ കരിക്കുന്നുപോലുള്ളവനെ
പിന്നെ വിജയൻതന്നോടും
നന്നായിക്കലഹിക്കാമെന്നിയേ കോപം പാർത്ഥൻ-
തന്നോടുമില്ലിന്നെന്നുള്ളിൽ
അർത്ഥം:
ധന്യേ, ഭാര്യേ, പാർവ്വതീ, ദുര്യോധനരാജാവിന്റെ സുഹൃത്തും, കരിക്കുന്നുപോലെയുള്ള പന്നിയുടെ രൂപത്തിൽ വന്നവനും, ദുഷ്ടനായ അസുരനുമായ മൂകനെ കൊന്നുകളയാം. പിന്നെ അർജ്ജുനനോട് നന്നായി കലഹിക്കാം. അതല്ലാതെ എന്റെ ഉള്ളിൽ പാർത്ഥനോട് കോപമില്ല.