ഹരഹര ശിവ ശംഭോ ശങ്കരാ
രാഗം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഹരഹര ശിവ ശംഭോ ശങ്കരാ വിശ്വമൂർത്തേ
ശിവശിവ ശരണം ത്വം ശൈശവം മേ ക്ഷമസ്വ
ഹിമഗിരിസുതയെന്നും ഞാനറിഞ്ഞീല ദേവീ
മമകൃതമപരാധം സർവ്വമേതൽ ക്ഷമസ്വ
അർത്ഥം:
ഹരഹരാ, ശിവാ, ശംഭോ, ശങ്കരാ, വിശ്വമൂർത്തേ, ശിവശിവാ, അങ്ങയെ ശരണം പ്രാപിക്കുന്നു. എന്റെ ബാലതയെ ക്ഷമിച്ചാലും. ദേവീ, പാർവ്വതീദേവിയാണെന്നും ഞാൻ അറിഞ്ഞതില്ല. എന്നാൽ ചെയ്യപ്പെട്ട അപരാധങ്ങൾ എല്ലാം അവിടുന്ന് ക്ഷമിച്ചാലും.