തണ്ടാരില്‍മാതു

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
തണ്ടാരില്‍മാതു കുടികൊണ്ടോരു വീര
തണ്ടാര്‍ശരനു സമനായ സുകുമാര
 
വണ്ടാര്‍കുഴലിയാം സീതയെയിങ്ങു
കൊണ്ടുപോരുവാന്‍ നീ ഉരച്ചതു ചേര
വീരവരനാകിയൊരു നീ മഹാരാജൻ
വീരനാം രാമനെ വഞ്ചിച്ചു തന്നെ
ദാരങ്ങളെക്കൊണ്ടുപോന്നതെന്നാലോ
ചേരാതതേറ്റവും അധർമ്മമതുവീര
 
ശക്തിയുണ്ടേങ്കില്‍ നീ രാമനെപ്പോരില്‍
കൃത്തനാക്കീടണം പത്രികള്‍കൊണ്ടു
 
അല്ലാതെയവളെ നീ കൊണ്ടുപോന്നാലോ
വല്ലാതെ വംശമിതു നഷ്ടമാമല്ലൊ
 
അർത്ഥം: 

തണ്ടാരില്‍മാതു:- ലക്ഷമീദേവിക്കിരിപ്പിടമായവനെ,വീരാ,കാമസുന്ദരാ, സീതെയെ ഇങ്ങുകൊണ്ടുവരണമെന്നു ഭവാന്‍ പറഞ്ഞതു ശരിയായില്ല. ശക്തിയുണ്ടെങ്കില്‍ രാമനെ യുദ്ധത്തില്‍ അസ്ത്രങ്ങളാല്‍ നിഗ്രഹിക്കുക. അല്ലാതെ, അവിടുന്ന് അവളെ കൊണ്ടുപോന്നാല്‍ അത് ഈ വംശത്തിന്റെ നാശത്തിനുകാരണമാകും, തീര്‍ച്ച.

അരങ്ങുസവിശേഷതകൾ: 

എല്ലാ പദങ്ങളും ഇപ്പോൾ ആടുക പതിവില്ല.