വണ്ടാര്‍കുഴലിബാലേ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ശ്ലോകം
ഇത്ഥം ചൊല്ലി നിശാചരേന്ദ്രനുടനെ മാരീചനോടഞ്ജസാ
തസ്ഥൌ പഞ്ചവടിക്കടുത്തൊരു രഥേ മായാവി മായാബലാല്‍
ശുദ്ധം പൊന്‍‌മ്യഗമായി കളിച്ചു വിപിനേ മായാവി മാരീചനും
ബദ്ധാനന്ദമുവാച കണ്ടു ദയിതം ശ്രീരാമചന്ദ്രന്‍ മുദാ

പല്ലവി
വണ്ടാര്‍കുഴലിബാലേ കണ്ടായോ നീ സീതേ

അനുപല്ലവി
കണ്ടാലധികം മോഹം ഉണ്ടാക്കുന്ന പൊന്‍‌മാന്‍

ചരണം 1
കാന്തേ കാന്താരത്തില്‍ അന്തികത്തില്‍വന്നു
ചന്തം ചിന്തവേ മന്ദം മന്ദം കളിക്കുന്നു.

അർത്ഥം: 

ഇത്ഥം ചൊല്ലി നിശാചരേന്ദ്രനുടനെ:- രാവണന്‍ മാരീചനോടിങ്ങിനെ പറഞ്ഞ് പഞ്ചവടിക്കടുത്തായി തേരിലിരുന്നു. മായാവി മാരീചനാകട്ടെ പൊന്‍‌മാനിന്റെ രൂപത്തില്‍ കാട്ടില്‍ കളിച്ചുകൊണ്ടിരുന്നു. അതുഅകണ്ട ശ്രീരാമന്‍ സീതയോടിങ്ങിനെ പറഞ്ഞു.

വണ്ടാര്‍കുഴലിബാലേ:- വണ്ടിന്‍‌നിറമുള്ള നല്ല തലമുടിയോടുകൂടിയവളേ, സീതേ, ഭവതി കണ്ടുവോ? കണ്ടാലുംകണ്ടാലും മതിവരാത്തൊരു പൊന്‍‌മാൻ‍! പ്രിയേ കാട്ടില്‍ അടുത്തുവന്ന് ചന്തത്തില്‍ മെല്ലെ മെല്ലെ തുള്ളികളിക്കുന്നു.