ആര്യരാഘവനൊരു ദീനവുമില്ല
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചരണം 1
ആര്യരാഘവനൊരു ദീനവുമില്ല
കാര്യം ന വിഷാദം ദേവി
ശരപീഡിതരായി നിശിചരരുതന്നെ
കരയുന്നു നൂനം വൈദേഹി
പല്ലവി
പരിതാപം അരുതേ ഇതിനു ചിത്തേ
പരിതാപം അരുതേ
അർത്ഥം:
ആര്യരാഘവനൊരു:- ജേഷ്ഠനായ രാമചന്ദ്രന് ഒരു ആപത്തും ഇല്ല. ദേവീ,വിഷമിക്കേണ്ടകാര്യമൊന്നുമില്ല. വൈദേഹി, അമ്പേറ്റ രാക്ഷസര്‍ തന്നെയാണ് കരയുന്നതെന്നുറപ്പാണ്. ഇതിനു മനസ്സില്‍ ദു:ഖിക്കരുതേ.